ബിഗ്ഗ്‌ബോസ് ശാലിനിക്ക് വീണ്ടും വിവാഹം.!! ദിലീപേട്ടന്റെ പ്രിയ പാതിയായി പുതിയ ജീവിതം; ഗുരുവായൂർ ഉണ്ണിക്കണ്ണന് മുന്നിൽ വിവാഹിതയായി ശാലിനി.!! | Bigg Boss Shalini Get Married

Bigg Boss Shalini Get Married : മലയാള റിയാലിറ്റി ഷോയിൽ ഏറ്റവും റെയ്റ്റിങ്ങിൽ നിൽക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ബിഗ്ബോസിൽ വന്നതിനു ശേഷം നിരവധി പേർ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുകയും ചെയ്തു. അങ്ങനെ മലയാളം സീസൺ ഫോറിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ശാലിനി നായർ. അവതാരയും നടിയുമായൊക്കെയായ ശാലിനി ശ്രദ്ധേയയാവുന്നത്

ബിഗ്ബോസിൽ വന്നതിനു ശേഷമാണ്. രണ്ടാഴ്ച മാത്രമാണ് താരം ഷോയിൽ ഉണ്ടായിരുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം ഷോയിൽ നിന്ന് പുറത്തായെങ്കിലും, താരത്തിനെ സ്നേഹിക്കാൻ കുറച്ച് പ്രേക്ഷകരെങ്കിലും ഉണ്ടായിരുന്നു. ഷോയിൽ നിന്ന് പുറത്തായ ശേഷം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. താരത്തിൻ്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ

മാസം ശാലിനി വിവാഹിതയായെന്ന് പറഞ്ഞ് വാർത്തകൾ പ്രചരിച്ചിരുന്നു. അങ്ങനെ നിരവധി സൈബർ ആക്രമണങ്ങൾക്കും താരം വിധേയയാകാറുണ്ട്. സൈബർ ആക്രമണങ്ങൾക്കൊക്കെ തക്കതായ മറുപടി നൽകാൻ താരം മറക്കാറില്ല. എന്നാൽ ഇപ്പോഴിതാ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ താരം താരത്തിൻ്റെ ജീവിതത്തിൽ നടന്ന പ്രധാനപ്പെട്ട കാര്യവുമായി എത്തിയിരിക്കുകയാണ്. താരത്തിൻ്റെ പോസ്റ്റ് ഇങ്ങനെയാണ്.

“എന്തെഴുതണമെന്നറിയാതെ വിരലുകൾ നിശ്ചലമാകുന്ന നിമിഷം. വിറയ്ക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ, ഉള്ളകം നിറയുന്ന നിമിഷമാണ് ഞാൻ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുന്നത്. സമൂഹത്തിന് മുന്നിൽ ഒരിക്കൽ ചോദ്യചിഹ്നമായവളും, അവളെ മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്ന കുഞ്ഞിനു വേണ്ടിയും, എന്നും താങ്ങായി നിന്ന കുടുംബത്തിനും, മുന്നോട്ടുള്ള ജീവിതത്തിൽ കരുതലും, കരുത്തുമായി ഒരാൾ കൂട്ടുവരിയാണ്. ഞാനും ദിലീപേട്ടനും വിവാഹിതയായിരിക്കുകയാണ്. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം തുടങ്ങുകയാണ്. എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.’ ഈ പോസ്റ്റിന് താഴെ നിരവധി സെലിബ്രെറ്റികളും, ആരാധകരും ആശംസകളുമായി എത്തുകയുണ്ടായി.