മനസ് തുറന്ന് പൊട്ടിച്ചിരിച്ച് ശ്രീനിവാസൻ.!! ചേർത്ത് പിടിച്ച് സുരേഷ് ഗോപി; ഭാഗ്യമോളെ അനുഗ്രഹിക്കാൻ ഓടിയെത്തി ശ്രീനിയേട്ടൻ.!! | Actor Sreenivasan In Suresh Gopi Daughter Wedding Reception

Actor Sreenivasan In Suresh Gopi Daughter Wedding Reception : കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് നടനും ബിജെപി പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ വിശേഷങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പ്രഗൽഭരായ വ്യക്തികളാണ് വിവാഹത്തിനായി എത്തിച്ചേർന്നത്. മലയാള സിനിമ മേഖലയിലെ ഒരുവിധം എല്ലാ താരങ്ങളും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി എത്തിയിരുന്നു.

വിവാഹത്തിന് എത്തിച്ചേരാത്തവർ പങ്കെടുത്തത് വിവാഹ റിസപ്ഷനിൽ ആണ് ഇപ്പോൾ വൈറലാകുന്നത്. കൊച്ചിയിൽ വെച്ചാണ് നടന്നത്. കൊച്ചിയിൽ മാത്രമല്ല തിരുവനന്തപുരത്തും വിവാഹ സൽക്കാരം അറേഞ്ച് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കുടുംബം വിവാഹത്തിൽ സജീവ സാന്നിധ്യമായിരുന്നു. ഇവരെ കൂടാതെ ബിജു മേനോൻ, സംയുക്ത വര്‍മ, ഖുശ്ബു, ജയറാം, പാര്‍വതി തുടങ്ങി നിരവധി പേര്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വിവാഹ ചടങ്ങിനായി എത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹ സൽക്കാരത്തിനെത്തിയ താരങ്ങളുടെ നീണ്ട നിരയാണ് കാണികളെ അത്ഭുതപ്പെടുത്തുന്നത്. അതെ സമയം നടൻ ശ്രീനിവാസൻ വിവാഹ സൽക്കാരത്തിനായി എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും കൂടെയുണ്ടെങ്കിലും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ഓടിയെത്തിയതാണ് നടൻ ശ്രീനിവാസൻ.

തന്റെ ശാരീരിക അസ്വസ്ഥതകൾ ഒന്നും അദ്ദേഹം കണക്കാക്കിയില്ല എന്ന് വേണം പറയാൻ. ശ്രീനിവാസൻ എത്തിയപ്പോൾ അദ്ദേഹത്തെ മനം നിറഞ്ഞതാണ് സുരേഷ് ഗോപി സ്വീകരിച്ചത്. ഇരുവരും തമാശകൾ പറയുന്നതും ശ്രീനിവാസൻ പൊട്ടിച്ചിരിക്കുന്നതും പങ്കുവയ്ക്കപ്പെട്ട വീഡിയോകളിൽ ദൃശ്യമാണ്. പഴയ ആ ശ്രീനിവാസനെ പ്രേക്ഷകർ തീർച്ചയായും വളരെയധികം മിസ്സ് ചെയ്യുന്നു എന്ന് പ്രേക്ഷകരുടെ കമന്റുകളിൽ നിന്നും മനസ്സിലാക്കാം. എന്നിരുന്നാലും കല്യാണത്തിനായി ഓടിയെത്തിയ അദ്ദേഹത്തെ കണ്ടപ്പോൾ സുരേഷ് ഗോപിയെ കൂടാതെ പ്രേക്ഷകരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജനുവരി 17ന് ഗുരുവായൂരിൽ വച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. ശ്രേയസ് ആണ് വരൻ. വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്.