കുടുംബമാണ് ജീവിതം.!! ഇത് എന്റെ ലോകം എന്റെ സ്വർഗം; ഷാനിദ് ഇക്കക്കും മകനും ഒപ്പം ഷംന കാസിം.!! | Family is the life By Shamna Kkasim

Family is the life By Shamna Kkasim : മലയാളികളുടെ പ്രിയപ്പെട്ട താര സുന്ദരിയാണ് ഷംന കാസിം. ഡാൻസർ ആയി സിനിമയിലേക്ക് കടന്ന് വന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായ ഷംന മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരമാണ്. മറ്റുള്ള ഇൻഡസ്ട്രികളിൽ ഷംന അറിയപ്പെടുന്നത് പൂർണ്ണ എന്ന പേരിലാണ്. അഭിനയത്തെക്കാൾ ഉപരി ഷംനയുടെ ഡാൻസിനാണ് ആരാധകർ കൂടുതൽ.

മുൻപ് ഷംനയുടെ ഡാൻസ് ഇല്ലാത്ത ഒരു അവാർഡ് ഷോകൾ പോലും ഉണ്ടാക്കാറില്ലായിരുന്നു. അഭിനയത്തേക്കാളും താരം ആസ്വദിക്കുന്നതും തന്റെ ഡാൻസിങ് കരിയർ തന്നെയാണ്. കഴിഞ്ഞ വർഷം ആണ് താരം വിവാഹിതയായത്. ജെ ബി എസ് ഗ്രൂപ്പ്‌ ഫൌണ്ടറും സി ഇ ഒ യുമായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം കഴിച്ചിരുന്നത്. വർഷങ്ങളായി ദുബായിൽ ബിസിനസ്‌ ചെയ്ത് വരുന്ന ഒരു പ്രവാസി ബിസിനസ്‌മാൻ ആണ് ഷാനിദ്.

പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേതും. ദുബയിൽ വെച്ചായിരുന്നു ഇരുവരുടെയും ആഡംബരപൂർണമായ വിവാഹം.കഴിഞ്ഞ വർഷം ഏപ്രിൽ മാസം ഇരുവർക്കും ഒരു ആൺ കുഞ്ഞും പിറന്നു. വർഷങ്ങളായി ദുബായിൽ ബിസിനസ്‌ ചെയുന്ന ഷാനിദ് 24 വർഷം നീണ്ട യു എ ഇ ജീവിതത്തിന്റെ ആദരവായി തങ്ങളുടെ മകന് ദുബായ് കിരീട അവകാശിയുടെ പേരാണ് നൽകിയത്. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്.

പ്രസവശേഷം കേരളത്തിൽ ഉണ്ടായിരുന്ന ഷംന ഈയടുത്താണ് ദുബായിലേക്ക് തിരിച്ചു പോയത്. ഉടനെ തന്നെ തന്റെ കാര്യറിലേക്ക് ശക്തമായി തിരിച്ചു വരും എന്നാണ് ഷംന തന്റെ ആരാധകരോട് പറഞ്ഞിട്ടുള്ളത്. മഹേഷ്‌ ബാബു നായകനായ ഗുണ്ടൂർ കാരം എന്ന ചിത്രത്തിൽ ആണ് ഷംന ഏറ്റവും അടുത്തായി അഭിനയിച്ചത് ചിത്രം ഉടനെ തന്നെ റിലീസ് ആകും. ഇപ്പോൾ ഭർത്താവിനും കുഞ്ഞിനും ഒപ്പം ദുബായി ജീവിതം ആഘോഷിക്കുകയാണ് ഷംന. കുഞ്ഞുമായി മക്ക മദീന ദർശനം ഈയടുത്ത് ചെയ്തിരുന്നു. ഷംനയും ഹംദാൻ ബേബിയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഷാനിദ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്. ജീവിതമെന്നാൽ കുടുംബം എന്ന അടിക്കുറുപ്പോടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.