ഹാപ്പി ബർത്ത് ഡേ സാപ്പി.!! അനിയന്റെ പിറന്നാൾ ഗംഭീരമാക്കി സിദ്ദിഖിന്റെ മൂത്ത മകനും മരുമകളും; സാപ്പിയുടെ ചിരിയിൽ കണ്ണ് നിറഞ്ഞ് കുടുംബം.!! | Actor Sidhique Son Birthday Highlight

Actor Sidhique Son Birthday Highlight : മലയാള സിനിമയിൽ വ്യത്യസ്തമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തു മുന്നോട്ട് പോവുന്ന പ്രിയനടനാണ് സിദ്ധിഖ്. ഹാസ്യനടനായി നമ്മെ കുടുകുടെ ചിരിപ്പിക്കുകയും വില്ലൻ കഥാപാത്രങ്ങൾ ചെയ്ത് നമ്മളെ ഞെട്ടിക്കുകയും ചെയ്ത അതുല്യപ്രതിഭ കൂടിയാണ് അദ്ദേഹം.

സിദ്ധിഖ് ഇല്ലാത്തൊരു മലയാള സിനിമയെ ചിന്തിക്കാൻ പോലും നമുക്ക് സാധിക്കില്ല. അത്രയേറെ അയാളെ നമ്മളെന്നോ നെഞ്ചിലേറ്റിക്കഴിഞ്ഞതാണ്. ടെലിവിഷൻ ചാനലുകളിൽ വീണ്ടും വീണ്ടും സിദ്ധീഖ് സിനിമകൾ നമ്മൾ എത്ര തവണ ഒരു മടുപ്പും കൂടാതെ കണ്ടിരിക്കുന്നു. മലയാളത്തിനുപുറമെ മറ്റു പല ഇന്ത്യൻ ഭാഷകളിലും സിദ്ധീഖ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മികച്ചൊരു ഗായകൻ കൂടിയായ അദ്ദേഹം സ്റ്റേജ് പെർഫോമെൻസുകളിൽ തകർക്കാറുണ്ട്. മകൻ ഷഹീൻ സിദ്ധീഖ് ‘പത്തേമാരി’ എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തേക് കടന്ന് വന്ന നടനാണ്. ഉപ്പയുടെ പാത പിൻപറ്റി മലയാള സിനിമയിൽ തന്റേതായ ഒരു ഇടം സൃഷ്ടിച്ചെടുക്കാനുള്ള തിരക്കിലാണ് ഷഹീനിപ്പോൾ.

ഈയടുത്ത് ഷഹീനും അമൃതയും തമ്മിലുള്ള വിവാഹാഘോഷ ചടങ്ങുകൾ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തതാണ്. അന്ന് ആ വിവാഹ വേദിയിൽ താരമായത് സിദ്ധീഖിന്റെ രണ്ടാമത്തെ മകൻ ‘സാപ്പി’ യായിരുന്നു. വളരെ സ്പെഷ്യൽ കുട്ടിയായ സാപ്പിയുടെ കയ്യും പിടിച്ചായിരുന്നു ഷഹീന്റെ വധുവായ അമൃത കല്യാണവേദിയിലേക്ക് കയറി വന്നത്.

ഇത്രയുംകാലം പൊതു പരിപാടികളിൽ അധികം സാന്നിധ്യം അറിയിക്കാതിരുന്ന സാപ്പിയെക്കുറിച്ച് അന്നായിരുന്നു മലയാളി കൂടുതൽ അറിഞ്ഞത്. പുത്തൻ വസ്ത്രമണിഞ്ഞ് വേദിയിൽ സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും ഇടയിൽ നിന്ന സാപ്പിയായിരുന്ന അന്നത്തെ പ്രധാന ആകർഷണം. സാപ്പിയുടെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായത്. ‘ഹാപ്പി ബർത്ഡേ സാപ്പി’ എന്ന വരികളോടുകൂടെയുള്ള കേക്ക് മുറിക്കുന്ന രംഗങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. തന്റെ കുടുംബത്തിന്റെ കൂടെ അനിയന്റെ ജന്മദിനം വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർക്കുമുന്നിൽ അമൃത പങ്കുവെച്ചിരിക്കുന്നത്. ഇക്കാലയളവിൽ ഇത്രേം മികച്ചരീതിയിൽ സാപ്പിയുടെ ജന്മദിനം ആദ്യമായിട്ടാണ് താരകുടുംബം ആഘോഷിക്കുന്നത്. ഇതെല്ലാം അമൃത മുൻകയ്യെടുത്ത് നടത്തുന്നതാണെന്നാണ് ആരാധകർ പറയുന്നത്. ഡോക്ടർ കൂടിയായ അമൃതയുടെ സഹജീവികളോടുള്ള സ്നേഹം എന്നും നിലനിൽക്കട്ടെ എന്നും പ്രേക്ഷകർ ആശംസിക്കുന്നുണ്ട്.