അച്ഛന്റെ സ്നേഹത്തണലിൽ നിന്നും റാഷിൻ വിടവാങ്ങി; നടൻ സിദ്ദിഖിന്റെ മകൻ അന്തരിച്ചു, അപ്രതീക്ഷിത വിടവാങ്ങലിൽ കണ്ണീരോടെ താരകുടുംബം.!! | Actor Siddique’s Son Rasheen Siddique Passed Away

Actor Siddique’s Son Rasheen Siddique Passed Away : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സിനിമ താരമാണ് സിദ്ധിഖ്‌. മലയാള സിനിമയിലെ ഓൾ ഇനി ഓൾ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന താരം കൂടിയാണ് അദ്ദേഹം. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് കോമഡി ചിത്രമായ ഇൻ ഹരിഹർ നഗറിലൂടെയാണ് താരം മുൻനിര നായകന്മാർക്കൊപ്പം എത്തിയത്. പിന്നീട് നായകനായും വില്ലനായും സഹതാരാമയും എല്ലാം താരം സ്‌ക്രീനിൽ നിറഞ്ഞടുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്.

ഏത് വേഷവും ഇണങ്ങുന്ന ചുരുക്കം ചില നായകന്മാരിൽ ഒരാളാണ് സിദ്ധിഖ്‌ എന്ന് തന്നെ വേണം പറയാൻ. സിദ്ധിഖിന്റെ അഭിനയ ജീവിതം പരിശോദിച്ചാൽ ഇത്രക്ക് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത മറ്റൊരു താരം ഉണ്ടോ എന്ന് തന്നെ സംശയമാണ്. സിനിമയ്ക്ക് പുറത്ത് ടെലിവിഷൻ ഷോ കളിലും സ്റ്റേജ് ഷോകളിലും എല്ലാം തിളങ്ങുന്ന താരം മലയാളികൾക്ക് ഒരുപാട് അടുപ്പം തോന്നുന്ന ഒരു താരം കൂടിയാണ്. സിദ്ധിഖിന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സീനയാണ് സിദ്ധിഖിന്റെ ഭാര്യ.

ഷഹീൻ, ഫർഹീൻ, റഷീൻ എന്നിങ്ങനെ 3 മക്കളാണ് സിദ്ധിഖിനുള്ളത്. ഇപോഴിതാ താരത്തിനെ ഏറ്റവും ദുഃഖത്തിൽ ആഴ്ത്തുന്ന ഒരു സംഭവം ആണ് നടന്നിരിക്കുന്നത്. സിദ്ധിഖിന്റെ മൂത്ത മകൻ റാഷിൻ സിദ്ധിഖ്‌ അന്തരിച്ചു. ചെറുപ്പം മുതൽക്കേ ശാരിരീകവെല്ലുവിളി നേരിടുന്ന റാഷിനെ സിദ്ധിഖിന്റെയും മക്കളുടെയും എല്ലാം

സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ എല്ലാവർക്കും പരിചിതമാണ്.

സിദ്ധിഖിന്റെ രണ്ടാമത്തെ മകന്റെ വിവാഹത്തിന് റാഷിനെ കുടുംബം കെയർ ചെയ്യുന്നത് കണ്ട് എല്ലാ മലയാളികളും സിദ്ധിഖിനെയും കുടുംബത്തെയും അഭിനന്ദിച്ചിരുന്നു.. ഇപോഴിതാ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും സ്നേഹത്തണൽ വിട്ട് റാഷിൻ വിട വാങ്ങിയിരിക്കുകയാണ്. 37 വയസ്സായിരുന്നു പ്രായം. എറണാകുളം മെഡിക്കൽ സെന്ററിൽ ശ്വാസതടസ്സത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു റാഷിൻ. പടമുകൾ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ആണ് ഖബറടക്കം.