കണ്ണന്റെ ഡയറക്ഷൻ, ശിവാജ്ഞലി വീണ്ടും ഒന്നിക്കുന്നു; ഔദ്യോഗികമായി സന്തോഷ വാർത്ത പങ്കുവെച്ച് അച്ചു സുഗന്ധ്.!! | Achu Sugandh Latest Happy News

Achu Sugandh Latest Happy News : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഒരു ടെലിവിഷൻ പരമ്പരയായിരുന്നു സാന്ത്വനം. ഈ പരമ്പരയും പരമ്പരയിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടവരാണ്. ഈ സീരിയൽ തുടങ്ങി, അവസാനിക്കുന്നത് വരെ ടെലിവിഷൻ ടിആർപി റേറ്റിങ്ങുകളിൽ മുൻപന്തിയിലായിരുന്നു. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്.

ഏറ്റവുമധികം ആരാധകരുണ്ടായിരുന്നത് പരമ്പരയിലെ ശിവാഞ്ജലി കോംബോക്കാണ്. ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സജിനായിരുന്നു. അതേസമയം അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാവട്ടെ ഗോപിക അനിലും. ബാലൻ, ഹരി, ശിവൻ, കണ്ണൻ, എന്നി സഹോദരങ്ങളുടെ ജീവിതത്തിലൂടെയാണ് പരമ്പര സഞ്ചരിച്ചത്. ഇതിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അച്ചു സുഗന്ധ് ആണ്.

ഇൻസ്റ്റഗ്രാം പേജിലൂടെ പരമ്പരയിലെ വിശേഷങ്ങളും തന്റെ ജീവിതത്തിലെ വിശേഷങ്ങളും അച്ചു ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു സന്തോഷവാർത്തയാണ് എന്റെ ഔദ്യോഗിക പേജിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. അച്ചുവിന്റെ ഇരുവശങ്ങളിലുമായി സജിനും ഗോപികയും നിൽക്കുന്നുണ്ട്. കൂടാതെ ഈ ചിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധേയമാകുന്നത് അച്ചുവിന്റെ കയ്യിലുള്ള ക്ലാപ്പ് ബോർഡ് ആണ്.

പ്രൊഡക്ഷൻ നമ്പർ 2, സീൻ നമ്പർ 1 A, ഷോട്ട് നമ്പർ 3 B, ടേക്ക് നമ്പർ 1, എന്നിങ്ങനെ ക്ലാപ്പ് ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അച്ചു ഡയറക്ടർ ആകുന്ന പുതിയ എന്തിന്റെയോ തുടക്കമാണ് ഇത് എന്നാണ് ചിത്രത്തിൽ നിന്നും മനസ്സിലാകുന്നത്. ഇതിൽ ഈ മൂന്നുപേരും ഒന്നിക്കുകയാണ് എന്നും ചിത്രത്തിൽ നിന്നും മനസ്സിലാക്കാം. ഏതായാലും ആരാധകർ ആകാംക്ഷയോടെയാണ് പുതിയ തുടക്കത്തിനായി കാത്തിരിക്കുന്നത്. “And finally it’s official” എന്ന അടിക്കുറിപ്പോടെയാണ് അച്ചു ചിത്രം പങ്കുവെച്ചിരിക്കുന്നത്.