പതിവ് തെറ്റിച്ചില്ല.!! മകരവിളക്ക് ദര്ശന പുണ്യം നേടി ജനപ്രിയ നായകൻ; സന്നിധാനത്തെത്തി അയ്യനെ കൺ നിറയെ കണ്ട് തൊഴുത് ദിലീപ്.!! | Acot Dileep At Sabarimala On Makara Jyothi

Acot Dileep At Sabarimala On Makara Jyothi : മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന നടനാണ് ദിലീപ്. അസിസ്റ്റന്റ്ഡ യറക്ടർ ആയി സിനിമയിൽ വന്നു. കമലിന്റെ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ദിലീപ് നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന് മലയാള സിനിമയിലെ ജനപ്രിയ താരം എന്ന പദവിയിലേക്ക് എത്തുകയും

ചെയ്തു. ജനപ്രിയ വേഷങ്ങളിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരം ഇപ്പോൾ ശബരിമല ദർശനം നടത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. കറുത്ത വസ്ത്രം അണിഞ്ഞു പോലീസുകാരോടൊപ്പം നടന്നു 18 ആം പടികയറിയ താരം സാദാരണക്കാരോടൊപ്പം നിന്ന് ദർശനം നേടി. മഞ്ജുവാര്യയറുമായുള്ള വിവാഹമോചത്തിന് ശേഷം കാവ്യയെ വിവാഹം ചെയ്തു

സന്തോഷകരമായ വിവാഹ ജീവിതം തുടരുകയാണ് ദിലീപ്. തന്റെ ജനപ്രിയ താരം എന്ന പദവി എന്നും തന്റെ കൈകളിൽ ഭദ്രമാക്കിയാണ് ദിലീപ് മുന്നേറുന്നത്. നദിർഷാ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ, റാഫി ചിത്രം വോയിസ്‌ ഓഫ് സത്യനാഥൻ, എന്നിവയാണ് താരത്തിന്റെ അവസാന ചിത്രങ്ങൾ. ഏറെ പ്രതീക്ഷയോടെ എത്തിയ അരുൺഗോപി – ദിലീപ് ചിത്രം ബാന്ദ്ര തിയേറ്ററിൽ വലിയ വിജയം ഏറ്റു

വാങ്ങിയിരുന്നു. ഉടൽ സംവിധായകന്റെ തങ്കമണി, ഷാഫി സംവിധാനം ചെയുന്ന 3 കൺട്രിസ്, കൂടാതെ ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ ഒന്നിക്കുന്ന ഭ.. ഭ… ഭ…. എന്നിവയാണ് ദിലീപിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ. ഇടുക്കിയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ ഒരുക്കുന്ന തങ്കമണി ജനുവരി 19 നു തിയേറ്ററുകളിൽ എത്തും.