അയ്യപ്പനെ പാടി ഉണർത്തുന്ന ശബ്ദ സൗഭാഗ്യം.!! നവതി നിറവിൽ കെ ജി ജയൻ; അച്ഛന്റെ പിറന്നാൾ ആഘോഷമാക്കി മകൻ മനോജ്‌ കെ ജയൻ.!! | Manoj K Jayan Father KG Vijayan 90 Th Birthday Celebration

Manoj K Jayan Father KG Vijayan 90 Th Birthday Celebration : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമ താരമാണ് മനോജ്‌ കെ ജയൻ. കുട്ടൻ തമ്പുരാൻ, ദിഗംബരൻ വരെ മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ച വെച്ചിട്ടുള്ള മനോജ്‌ കെ ജയന്റെ അഭിനയത്തിന് മാത്രമല്ല മനോഹരമായി പാട്ട് പാടുന്ന കഴിവിനും ഉണ്ട് ഒരുപാട് ആരാധകർ. എന്നാൽ താരത്തിന്റെ പാടാനുള്ള ഈ കഴിവ് സ്വഭാവികമായങ്ങ് ലഭിച്ചതല്ല.

കർണാടിക് സംഗീതത്തിൽ ആഗ്രകന്യരായ ആയിരത്തോളം ഹിറ്റ് ഗാനങ്ങൾ സൃഷ്‌ടിച്ച ജയവിജയൻമാരുടെ വീട്ടിൽ നിന്നാണ് മനോജ്‌ കെ ജയൻ വരുന്നത്. കെ ജി ജയന്റെ മകനാണ് മനോജ്‌. മലയാളത്തിലെ ഏറ്റവും വലിയ രണ്ട് സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച താരം ഇത്ര മനോഹരമായി പാടിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. ഭക്തി ഗാനങ്ങൾ മാത്രമല്ല സിനിമയിലും സംഗീതം ചെയ്തിട്ടുണ്ട് ജയ

വിജയന്മാർ.ചെമ്പയ് വൈദ്യ നാഥ ഭാഗവതരുടെ കീഴിൽ സംഗീതം അഭ്യസിച്ചിട്ടുള്ള ഇവർ ആണ് സാക്ഷാൽ യേശുദാസിനെ ചെമ്പയിക്ക് പരിചപ്പെടുത്തിക്കൊടുത്തത്.ശബരിമലയിൽ നട തുറക്കുമ്പോൾ വെയ്ക്കുന്ന ശ്രീകോവിൽ നട തുറന്നു എന്ന ഗാനം ഈ രണ്ട് അതുല്യ പ്രതിഭങ്ങളുടെ സൃഷ്ടിയാണ്.1988 ലാണ് കെ ജി വിജയൻ അന്തരിച്ചത്. ഇതോടെ സംഗീതത്തിലും ജീവിതത്തിലും തന്റെ ജീവന്റെ പകുതിയായ ഇരട്ട

സഹോദരൻ പിരിഞ്ഞു പോയ ദുഖത്തിൽ സംഗീതമേ ഉപേക്ഷിക്കുക എന്ന കടുത്ത തീരുമാനം പോലും എടുത്തു കെ ജി ജയൻ. പിന്നീട് യേശുദാസ് ഉൾപ്പെടെ ഒരുപാട് പേരുടെ നിർബന്ധത്തിന് വഴങ്ങിയാണ് വീണ്ടും അദ്ദേഹം സംഗീത ലോകത്തേക്ക് തിരികെ എത്തിയത്. ഇപോഴിതാ ശാരീരിക അസ്വസ്ഥതകൾ ഒക്കെ ഉണ്ട് എങ്കിലും നവതി ആഘോഷത്തിന്റെ നിറവിലാണ് അദ്ദേഹം.ജന്മനാടായ കോട്ടയം കഞ്ഞിക്കുഴിയിൽ വെച്ചാണ് നവതി ആഘോഷ ചടങ്ങുകൾ അതി ഗംഭീരമായി നടത്തപ്പെട്ടത്. മക്കളായ മനോജ്‌ കെ ജയൻ,ബിജു കെ ജയൻ മരുമക്കൾ കൊച്ചുമക്കൾ കെ ജി സഹോദരൻ വിജയന്റെ ഭാര്യ കുടുംബം എന്നിങ്ങനെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ടുള്ള കെ എസ് ചിത്രയുടെ പോസ്റ്റ് വൈറലാവുന്നു.