പൊങ്കൽ ആഘോഷം പ്രധാനമന്ത്രിക്ക് ഒപ്പം.!! പൊങ്കൽ അടുപ്പിൽ നെയ് പകർന്ന് മോദിജി; വാക്കുകൾക്ക് അതീതമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് മീന സാഗർ.!! | Meena Sagar Ponkal Celebration With Prime Minister Narendra Modi

Meena Sagar Ponkal Celebration With Prime Minister Narendra Modi : സൗത്ത് ഇന്ത്യൻ സിനിമ ലോകത്തെ പ്രധാനപ്പെട്ട ഒരു നായിക താരമാണ് മീന. തമിഴ്നാട് ആണ് താരത്തിന്റെ സ്വന്തം നാട് എങ്കിലും മലയാളി പ്രേക്ഷകർ മീനയെ കാണുന്നത് നമ്മുടെ നാട്ടുകാരി ആയാണ്. കാരണം നിരവധി മലയാളം ചിത്രങ്ങളിൽ നായികയായി താരം എത്തുകയും ആ ചിത്രങ്ങളെല്ലാം വലിയ ഹിറ്റ് ആകുകയും ചെയ്തത് കൊണ്ടുമാണ്. ഒരു കൊച്ചു കഥ

ആരും പറയാത്ത കഥ എന്ന മലയാളം ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മീന പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മോഹൻലാൽ ജയറാം, മമ്മൂട്ടി തുടങ്ങി സൂപ്പർ സ്റ്റാറുകളുടെയെല്ലാം നായികയായി താരം തിളങ്ങി മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ താരം നിറഞ്ഞു നിന്നു. മലയാളത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം എന്ന്

വിശേഷിപ്പിക്കാവുന്ന ദൃശ്യത്തിലെ കഥാപാത്രം താരത്തിന്റെ മലയാള സിനിമയിലേക്കുള്ള ശക്തമായ ഒരു തിരിച്ചു വരവരായിരുന്നു. ദൃശ്യത്തിൽ വീണ്ടും മോഹൻലാലിൻറെ നായികയായി അഭിനയിച്ച മീന വളരെ മികച്ച പെർഫോമൻസ് ആണ് കാഴ്ച വെച്ചത്. ഭർത്താവിന്റെ മ,ര,ണ ശേഷം ഏറെ നിരാശയിൽ ആയിരുന്നു എങ്കിലും എല്ലാ ദുഖങ്ങളും കടന്ന് താരം വീണ്ടും അഭിനയം തുടർന്നത് ആരാധകർക്ക് ഏറെ സന്തോഷമാണ്

പകരുന്നത്. മീനയുടെ ഒരേ ഒരു മകൾ നൈനികയും സിനിമയിൽ ആക്റ്റീവ് ആകുകയാണ്. ആദ്യത്തെ ചിത്രത്തിൽ വിജയിയുടെ മകൾ ആയി അഭിനയിച്ച നൈനിക അമ്മയെപ്പോലെ തന്നെ താനും മികച്ച ഒരു നടിയാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇപോഴിതാ പൊങ്കൽ ആഘോഷത്തിന്റെ ചിത്രങ്ങളാണ് മീന സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കുന്നത്. മീന ഇത്തവണ പൊങ്കൽ ആഘോഷിച്ചത് ഒരു വീശിഷ്ട വ്യക്തിയോടൊപ്പമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെയുള്ള ചിത്രമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകന്റെ ഡൽഹിയിലെ ഭവനത്തിൽ വെച്ചായിരുന്നു പൊങ്കൽ ആഘോഷം. പ്രധാനമന്ത്രി പൊങ്കൽ അടുപ്പിലേക്ക് നെയ് പകരുന്ന ചിത്രത്തിൽ മീനയോടൊപ്പം മീനയുടെ ഏറ്റവും അടുത്ത സുഹൃത്ത് കലാ മാസ്റ്ററും ഉണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം പൊങ്കൽ ആഘോഷിക്കാൻ കഴിഞ്ഞ മറക്കാനാവാത്ത നിമിഷം. സ്വീകരണത്തിന് നന്ദി എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചത്.