ഹംദു മോനൊപ്പം പുണ്യ ഭൂമിയിൽ ഷംന കാസിം.!! ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്; സന്തോഷം പങ്കുവെച്ച് താരം.!! | Shamna Kasim Perform Umrah At Holy Makkah and Madinah

Shamna Kasim Perform Umrah At Holy Makkah and Madinah : നർത്തകിയും, അഭിനേത്രിയും, മോഡലുമാണ് ഷംന കാസിം. 2004-ൽ പുറത്തിറങ്ങിയ ‘മഞ്ഞു പോലൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയരംഗത്ത് കാലെടുത്തത്. പിന്നീട് നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത ഷംന പിന്നീട് തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു. സിനിമയിൽ സജീവമാണെങ്കിലും, 2022

ഒക്ടോബറിൽ വിവാഹിതയായതോടെ സിനിമയിൽ നിന്നും, മാറിനിൽക്കുകയായിരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം കഴിച്ചത്. വിവാഹ വാർത്തകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2023 ഏപ്രിലിൽ ഷംനയ്ക്കും, ഷാനിദിനും ഒരു ആൺകുഞ്ഞ് പിറക്കുകയും ചെയ്തു. കുഞ്ഞ് പിറന്ന

വിശേഷമൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച താരം കുഞ്ഞിന് ഹംദാൻ എന്ന പേര് നൽകിയ വിവരവും പ്രേക്ഷകരുമായി പങ്കുവയ്ക്കായി. 24 വർഷത്തോളം യുഎഇയിൽ സ്ഥിരതാമസമാക്കിയ ഷാനിദ് കുഞ്ഞിന് ദുബൈ കിരീടവകാശിയുടെ പേര് നൽകുകയായിരുന്നു. സ്വന്തമായി യുട്യൂബ് ചാനലുള്ള ഷംന തൻ്റെ വിശേഷങ്ങളൊക്കെയും യുട്യൂബ് ചാനലിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്. ‘മൈ സെൽഫ് ചിന്നറ്റി’

എന്ന പേരിലുള്ള താരത്തിൻ്റെ യുട്യൂബ് ചാനലിലൂടെയാണ് താരം എപ്പോഴും എത്താറുള്ളത്. എന്നാൽ ഇപ്പോഴിതാ താരം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ വളരെ സന്തോഷകരമായ വിശേഷവുമായാണ് എത്തിയിരിക്കുന്നത്. കുഞ്ഞ് ഹംദാന് മക്കയും മദീനയും കാണാനുള്ള ഭാഗ്യം ലഭിച്ചതിൻ്റെ സന്തോഷ വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. മക്കയിൽ നിന്നുള്ള ഷാനിദിൻ്റെയും ഹംദൻെറയും കൂടെയുള്ള നിരവധി ഫോട്ടോകളും താരം പങ്കുവയ്ക്കുകയുണ്ടായി. ഈ ചെറുപ്രായത്തിൽ ഹംദാന് ഉംറ ചെയ്യാൻ കഴിഞ്ഞത് മഹാഭാഗ്യം ആണെന്നാണ് ആരാധകർ താരത്തിൻ്റെ പോസ്റ്റിന് താഴെ നൽകിയിരിക്കുന്ന കമൻ്റുകൾ.