എല്ലാം നാരായണിയുടെ ഐശ്വര്യം.!! സുരേഷേട്ടന്റെ മകളെ സുന്ദരിയാക്കി വികാസ്; മണവാട്ടിയുടെ മുഖത്ത് പുഞ്ചിരി വിടർത്തി മേക്കപ്പ് ആർട്ടിസ്റ്റ്.!! | Suresh Gopi Daughter Bhagya Suresh Makeover Video Viral

Suresh Gopi Daughter Bhagya Suresh Makeover Video Viral : ജനുവരി 17ന് ശ്രേയസ് മോഹനന്റെ വധുവായി ഭാഗ്യ സുരേഷ് മാറുമ്പോൾ സുരേഷ് ഗോപിക്കും കുടുംബത്തിനും ഇത് നിർവചിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള സന്തോഷ മുഹൂർത്തം തന്നെയാണ്. തങ്ങളുടെ മൂത്തമകൾ മറ്റൊരാളുടെ കൈപിടിക്കുന്ന വേളയിലെ ഓരോ നിമിഷവും അങ്ങേയറ്റം മനോഹരമാക്കുവാൻ സുരേഷ് ഗോപിയും ഭാര്യ രാധികയും

അങ്ങേയറ്റം ശ്രമിക്കുന്നുമുണ്ട്. മകളുടെ ഓരോ ചെറിയ കാര്യങ്ങളും അതീവ സൂക്ഷ്മതയോടെയാണ് രാധിക കൈകാര്യം ചെയ്യുന്നതെന്ന് മുൻപ് സുരേഷ് ഗോപി തുറന്നു പറഞ്ഞിരുന്നു. വിവാഹത്തിൻറെ തിരക്കും ഷൂട്ടിംഗ് തിരക്കുകളും മറ്റും കാരണം തനിക്ക് പലതിലും ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ലെന്നും എന്നാൽ രാധിക എത്രത്തോളം ഓരോ കാര്യത്തിനും ബുദ്ധിമുട്ടുന്നു എന്ന് തനിക്ക് വ്യക്തമാകുന്നു എന്നുമാണ്

സുരേഷ് ഗോപി മുൻപ് പറഞ്ഞത്. ഇപ്പോൾ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് പങ്കുവെച്ച പോസ്റ്റിലൂടെ സുരേഷ് ഗോപിയുടെ വാക്കുകൾ എത്രത്തോളം സത്യമാണെന്ന് തെളിയിക്കപ്പെടുകയാണ് വിവാഹത്തിന് മുന്നോടിയായി ട്രിവാൻഡ്രം ക്ലബ്ബിൽ വച്ച് നടന്ന സംഗീത പരിപാടിയിൽ ഭാഗ്യ സുരേഷിനെ അണിയിച്ചൊരുക്കിയത് വികാസ് ആയിരുന്നു. പച്ച ലഹങ്കയിൽ ഒരു മാലാഖയെപ്പോലെ ഭാഗ്യ സുരേഷ്

എത്തിയപ്പോൾ അതിന് മറ്റു കൂട്ടുവാൻ ചമയങ്ങൾ ഒരുക്കിയത് വികാസ് ആയിരുന്നു. ലോകത്തിലെ ഏറ്റവും സന്തോഷവും ധന്യവുമായ നിമിഷം ഒരു വധുവിന്റെ ചിരിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് വികാസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഭാഗ്യയെ അണിയിച്ചൊരുക്കുന്ന വീഡിയോയ്ക്ക് താഴെയാണ് വികാസ് ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഭാഗ്യ ശ്രേയസിന്റെ വധുവാകാൻ ഒരുങ്ങുന്നു എന്നും ഈ അതുല്യനിമിഷത്തിൽ ചടങ്ങുകൾക്ക് പങ്കുകൊള്ളുവാൻ തന്നെ പ്രാപ്തമാക്കിയ എല്ലാവർക്കും വികാസ് നന്ദിയും അറിയിക്കുന്നു. അതോടൊപ്പം തന്നെ മകളുടെ ആദ്യത്തെ പരിപാടി അങ്ങേയറ്റം വർണ്ണാഭമാക്കുന്നതിന് തന്നെ വിശ്വസിച്ച് ഈ ചുമതല ഏൽപ്പിച്ച രാധികയ്ക്കും വികാസ് നന്ദി അറിയിക്കുന്നുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ 22 ലക്ഷത്തിലധികം പേരാണ് വീഡിയോയ്ക്ക് ലൈക്കുമായി എത്തിയിരിക്കുന്നത്. 200ലധികം കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഇതിനു മുൻപും പല സെലിബ്രിറ്റികളുടെയും മേക്കപ്പാർട്ടിസ്റ്റായി വികാസ് എത്തിയിട്ടും ഉണ്ട്. താരം ബ്രൈഡുകളെ അണിയിച്ചൊരുക്കുന്നതിന്റെ മേന്മയും പ്രത്യേകതയും ആണ് ആളുകൾക്ക് എപ്പോഴും പറയുവാനുള്ളത്.