അനിയത്തിക്ക് ശേഷം ചേട്ടനും കല്യാണം; യൂട്യൂബർ മീനു ലക്ഷ്മിയുടെ സഹോദരൻ വിവാഹിതനായി, ചേട്ടന്റെ കല്യാണം അടിപൊളിയാക്കി മീനു ലക്ഷ്മി.!! | YouTuber Meenu Lakshmi Brother Marriage

YouTuber Meenu Lakshmi Brother Marriage :

യൂട്യൂബ് വ്ലോഗർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തുടങ്ങിയ നിലകളിൽ ഒക്കെ ആളുകൾക്ക് സുപരിചിതയായ താരമാണ് മീനു വി ലക്ഷ്മി. സമൂഹമാധ്യമങ്ങളിലൂടെ തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങളൊക്കെ അടിക്കടി മീനു ആളുകളിലേക്ക് എത്തിക്കാറുണ്ട്.

ഒരു ഡെയിലി വ്ലോഗർ ആയ മീനു ഏറ്റവും കൂടുതൽ ഇംപോർട്ടൻസ് നൽകുന്നത് ബ്യൂട്ടി, മേക്കപ്പ് വിഷയങ്ങൾക്കാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മീനുവിന്റെ വീഡിയോകൾ ഒക്കെ ആളുകൾ ഏറ്റെടുത്ത് തുടങ്ങിയത്. അവിചാരിതമായി യൂട്യൂബ് വ്ലോഗിങ്ങിലേക്ക് എത്തിയ മീനു കുടുംബത്തോട് ഒപ്പം ഉള്ള കാര്യങ്ങൾക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. കഴിഞ്ഞവർഷം നടന്ന താരത്തിന്റെ വിവാഹവും സോഷ്യൽ മീഡിയയിൽ വലിയതോതിൽ നിറഞ്ഞ് നിന്നിരുന്നു. വിവാഹത്തിനുശേഷം തന്റെ പാർട്ണറെയും വീഡിയോയുടെ ഭാഗമാക്കുവാൻ മീനു ശ്രമിക്കുകയുണ്ടായി.

എന്നാൽ അതിനു മുൻപ് മീനുവിന്റെ വീഡിയോകളിൽ നിറഞ്ഞു നിന്നത് അച്ഛനും അമ്മയും സഹോദരനും ഒക്കെയായിരുന്നു. മീനവും സഹോദരനും ഒന്നിച്ചെത്തുന്ന നൃത്ത വീഡിയോകൾക്കൊക്കെ വളരെ മികച്ച പ്രതികരണമായിരുന്നു ആളുകളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഒരുകാലത്ത് ഇത് യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത് തന്നെയായിരുന്നു. ഇപ്പോൾ തന്റെ കുടുംബത്തിലെ അങ്ങേയറ്റം സന്തോഷം നിറഞ്ഞ വിശേഷമാണ് താരം ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്ന് മീനുവിന്റെ സഹോദരൻ വിവാഹിതനായിരിക്കുകയാണ്.

വിവാഹത്തിൽ നിറസാന്നിധ്യമായി മീനുവും എത്തിയിട്ടുണ്ട്. ചെങ്കല്ല് നിറത്തിലുള്ള ലഹങ്കയിൽ അതീവ സുന്ദരിയായാണ് മീനു വിവാഹ വേദിയിലേക്ക് കടന്നുവന്നത്. ചെറുക്കന് താലി എടുത്തുകൊടുക്കുന്നത് അടക്കമുള്ള എല്ലാ കാര്യങ്ങളിലും മീനും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പിന്നീട് സഹോദരനും നാത്തൂനും മധുരം നൽകുന്ന മീനുവിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തു. തന്റെ അബോഷൻ ജേർണിയെപറ്റിയുള്ള മീനുവിന്റെ വീഡിയോ വലിയതോതിൽ ആളുകൾ ഏറ്റെടുക്കുകയുണ്ടായി. നിങ്ങളോട് സന്തോഷപരമായി പറയുവാൻ ആയിരുന്നു വിഷയം എങ്കിൽപോലും സെക്കൻഡ് സ്കാനിങ് കഴിഞ്ഞപ്പോൾ പോസിറ്റീവായ റിസൾട്ട് ആയിരുന്നില്ല എന്നാണ് മീനു അന്ന് വീഡിയോയിലൂടെ പറഞ്ഞത്.