മലയാള തനിമയിൽ മഹാ നടന്മാർ.!! സിനിമ ഏതാണെന്ന് മനസ്സിലായോ.!? ഒരു ഫോട്ടോ എടുക്കാൻ വന്നപ്പോ ഞങ്ങടെ കൃഷ്ണനെ ആട്ടി ഓടിച്ചിട്ട്, ഇപ്പൊ ഫോട്ടോ എടുത്ത് ഇട്ടേക്കുന്നോ കമന്റുമായി ആരാധകർ.!! | Vijayaraghavan Share A Memory Of Rappakal Movie

Vijayaraghavan Share A Memory Of Rappakal Movie : നായക കഥാപാത്രങ്ങളിലൂടെയും, വില്ലൻ കഥാപാത്രങ്ങളിലൂടെയും, മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് നടൻ വിജയരാഘവൻ. ഇദ്ദേഹം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുള്ളത്.

വ്യക്തവും ശക്തവുമായ നിലപാടുകൾ ഉന്നയിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം. നാടക- സിനിമ കലാകാരനായ എൻ എൻ എൻപിള്ളയുടെ മകൻ കൂടിയാണ് ഇദ്ദേഹം. അനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. രണ്ട് ആൺമക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. ഇളയ മകൾ ദേവദേവൻ സിനിമ രംഗത്ത് സജീവമാണ്. 1973 മുതൽ ഇദ്ദേഹം സിനിമയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും 1981 ലാണ് സിനിമാരംഗത്ത് സജീവ സാന്നിധ്യമായത്.

1981 ൽ ഇദ്ദേഹം അഭിനയിച്ച ചിത്രമാണ് അമ്മയ്ക്കൊരുമ്മ. 2023ല്‍ റിലീസ് ആയ കണ്ണൂർ സ്ക്വാഡ്, ആന്റണി എന്നീ ചിത്രങ്ങളിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഇപ്പോൾ ഇതാ നടൻ വിജയരാഘവൻ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് മലയാളി മനസ്സുകൾ കീഴടക്കുന്നത്. 2005ൽ പുറത്തിറങ്ങിയ രാപ്പകൽ എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു. മമ്മൂട്ടി നായകനും നയൻതാര നായികയുമായി ഈ ചിത്രത്തിൽ വേഷമിട്ടിരുന്നു.

ശാരദ, ബാലചന്ദ്രമേനോൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.വലിയ രീതിയിൽ തന്നെ ഈ പടം ഹിറ്റാവുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ കഥാതിരക്കഥ സംരക്ഷണം എന്നിവ നിർവഹിച്ചത് ടി എ റസാക്ക് ആണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സൈറ്റിൽ നിന്നുള്ള ഒരു മനോഹര ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട താരങ്ങളെല്ലാം ചിത്രത്തിൽ ഒത്തു ചേർന്നിട്ടുണ്ട്. രാപ്പകൽ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം എന്ന് അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകർ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.