മക്കളെ കാണാതെ ആഴ്ച്ചകളോളമായി.!! ഇനിയും കാത്തുനിക്കാനാവില്ല; നയൻതാരയുടെ ഉലകിനെയും ഉയിരിനെയും തേടിയെത്തി വിഘ്‌നേശ് ശിവൻ.!! | Vignesh Shivan Getting Back To Uyir And Ulag

Vignesh Shivan Getting Back To Uyir And Ulag : തെന്നിന്ത്യയിലെ താരദമ്പതികളാണ് നയൻതാരയും,വിഘ്നേഷ് ശിവനും. തെന്നിന്ത്യയിലെ താരമൂല്യമുള്ള നടിയായ നയൻതാര തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറാണ്. നീണ്ട ഏഴു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവർ വിവാഹിതരായത്.

2022 – ൽ വിവാഹിതരായ ഇവർക്ക് അതേ വർഷം ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികൾ ജനിക്കുന്നത്. ഉലക്, ഉയിര് എന്നിങ്ങനെ വിളിക്കുന്ന രണ്ടു പേർ വന്നതോടെ അവരുടെ വിശേഷങ്ങളുമായാണ് നയൻതാരയും വിഘ്‌നേഷ് ശിവനും കൂടുതലായും എത്തിയിരുന്നത്.താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുട്ടികളുമൊത്തുള്ള എല്ലാ ആഘോഷത്തിൻ്റെ വിശേഷങ്ങളുമായി താരങ്ങൾ എത്തിറുണ്ട്.

ആദ്യത്തെ ദീപാവലി, ക്രിസ്മസ് ആഘോഷത്തിന് മക്കളുടെ മുഖം കാണിക്കാതെയായിരുന്നു താരങ്ങൾ എത്തിയിരുന്നത്. എന്നാൽ ഇരട്ടക്കുഞ്ഞുങ്ങളായ ഉലകിൻ്റെയും ഉയിരിൻ്റെയും ഒന്നാം പിറന്നാളിന് ശേഷമാണ് കുഞ്ഞുങ്ങളുടെ മുഖം ക്യാമറയ്ക്ക് മുന്നിൽ കാട്ടിയത്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ആഘോഷം നയൻതാരയുടെ കൊച്ചിയിലെ വീട്ടിൽ അമ്മയുടെയും അച്ഛൻ്റെയും കൂടെയായിരുന്നു. ഇപ്പോഴിതാ വിഘ്നേഷ് ശിവൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറലായി മാറുന്നത്.

‘സിംഗപ്പൂരിലേയും, മലേഷ്യയിലേയും ഷൂട്ടിംങ്ങിന് ശേഷം ഉയിരിൻ്റെയും ഉലകിൻ്റെയും അടുത്തേക്ക് തിരികെ എത്തുന്നു. ആഴ്ചകളോളം തന്നെ കാത്തിരിക്കുന്ന സ്നേഹം നുകരാൻ കാത്തിരിക്കുകയാണ്’. മക്കളുമൊത്തുള്ള നയൻസിനെയും വിക്കിയുടെയും ചിത്രങ്ങൾ പങ്കുവെച്ചാണ് താരം ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിംങ്ങ് എന്തിൻ്റേതാണെന്ന് വിക്കി പങ്കുവച്ചിട്ടില്ല. സിംഗപൂരിലും, മലേഷ്യയിലും നയൻതാരയുടെ ബിസിനസ് സ്ഥാപനമായ സ്കിൻ കെയർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ, അതിൻ്റെ ആവശ്യവുമായി പോയതുകാമെന്നാണ് പ്രേക്ഷകർ കരുതുന്നത്. മക്കളെ കാണാതെ നിൽക്കാൻ കഴിയാത്ത വിക്കിയുടെ സ്നേഹത്തെ പ്രശംസിച്ചാണ് കമൻ്റുമായി ആരാധകർ എത്തിയിരിക്കുന്നത്.