ഞാനിപ്പോൾ സoയുക്തയല്ല, സംതൃപ്തയാണ്.!! മീശയില്ലാത്ത മിനുമിനാ മുഖമുള്ള ഒരാളെ വേണം പ്രേമിക്കാൻ; രണ്ട് പതിറ്റാണ്ടിന്റെ പ്രണയ മഴയിൽ നനഞ്ഞ് സംയുക്ത.!! | Urmila Unni Reveals Samyuktha Varma Biju Menon Love Story

Urmila Unni Reveals Samyuktha Varma Biju Menon Love Story : 90 കളിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയും ഇന്ന് അഭിനയ ലോകത്ത് നിന്ന് വിട്ടു നിന്നിട്ട് കൂടി ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ്മ. അഭിനയത്തിൽ സജീവമല്ലെങ്കിലും പൊതുവേദികളിൽ അടക്കം സംയുക്ത പ്രത്യക്ഷപ്പെടാറുണ്ട്. മികച്ച നർത്തകി കൂടിയായ സംയുക്ത

വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. എങ്കിലും നിലവിൽ സോഷ്യൽ മീഡിയയിലും മറ്റും താരം സജീവമാണ്. സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകർത്തിയാണ് സംയുക്ത ബിജുമേനോനെ വിവാഹം കഴിച്ചത്. ചെറിയമ്മയായ ഊർമിള ഉണ്ണിക്ക് പിന്നാലെയാണ് സംയുക്ത അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഊർമ്മിള ഉണ്ണിയെ താത്താ തൈ എന്നാണ് സംയുക്ത വിളിക്കുന്നത്.

ഇപ്പോൾ സംയുക്തയും ബിജുമേനോനും ഇരുപതാം വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ ഊർമിള ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആളുകളുടെ ശ്രദ്ധ നേടിയെടുക്കുന്നത്. പോസ്റ്റ് ഇങ്ങനെ… കുട്ടിക്കാലത്ത് വളരെയധികം കുറുമ്പി ആയിരുന്നു സംയുക്ത. എവിടെയായിരുന്നാലും കുസൃതികൾ കാണിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു. ഉള്ള സ്ഥലത്ത് വേഗത്തിൽ വട്ടത്തിലോടുക, വീഴുക,

ശരീരം മുറിവേൽപ്പിക്കുക ഒക്കെയായിരുന്നു അവളുടെ ഹോബി. വീട്ടിൽനിന്ന് നടക്കാവുന്ന ദൂരം മാത്രമായിരുന്നു സ്കൂളിലേക്ക് ഉള്ളത്. വൃത്തിയായി ഒരുക്കി രാവിലെ സ്കൂളിലേക്ക് എൻറെ ചൂണ്ടുവിരൽ പിടിച്ച് അവൾ നടക്കുമ്പോൾ എന്നും പറയുമായിരുന്നു ഹോംവർക്ക് ചെയ്യുമ്പോൾ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞു താത്താത്തെ എന്ന്. എന്നെ ഇഷ്ടമല്ലെങ്കിൽ ചുരുട്ടിക്കൂട്ടി വയറ്റിൽ ഇട്ടോളാൻ അമ്മയോട് പറയു എന്നായിരുന്നു എന്നോട് പറയുക. എനിക്ക് താത്ത തൈയെ മാത്രമേ ഇഷ്ടമുള്ളൂ എന്ന്. സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ രാവിലെ വിട്ട രൂപമായിരിക്കില്ല. തലമുടി ഒക്കെ ഷോക്കടിച്ച പോലെ പൊങ്ങി നിന്ന്, മേലാസകലം ചെളിപുരണ്ട് ഷൂസിന്റെ ലൈസ് കൂട്ടിക്കെട്ടി തോളിലിട്ട് ഒക്കെ ആയിരിക്കും തിരികെ വീട്ടിലേക്ക് വരിക. 14 വയസ് ആയപ്പോൾ അവൾ എന്നോട് പറഞ്ഞു മീശയില്ലാത്ത മിനുമിന മുഖമുള്ള ഒരാളെ താത്താത്തെ എനിക്ക് പ്രേമിക്കാൻ കണ്ടുപിടിച്ചു തരണമെന്ന്.ഉമ ചേച്ചി അന്ന് എന്നെ അടുക്കളയിൽ നിന്ന് നോക്കി കണ്ണുരുട്ടി. സിനിമയിലേക്ക് കടന്നു വന്നപ്പോൾ തിരക്കായി അവൾക്ക്. എന്നെ ഒരു സുഹൃത്ത് വിളിച്ചുപറഞ്ഞു ബിജുമേനോനും സംയുക്തയും തമ്മിൽ പ്രണയത്തിലാണെന്ന് കേൾക്കുന്നത് ശരിയാണോ എന്ന് അപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചുകൊണ്ട് ചുമ്മാ എന്നാണ് പറഞ്ഞത്. ഒന്നാമത്തെ കാര്യം പ്രണയിക്കുന്നത് പോലും അവൾ എന്നോട് ചോദിച്ചായിരിക്കും എന്ന വിശ്വാസം. രണ്ടാമത്തേത് അവളുടെ ആഗ്രഹം മിനുമിനാ മുഖമുള്ളയാൾ വേണമെന്നായിരുന്നു. വർഷങ്ങൾക്കിപ്പുറം ഞാൻ അവളോട് ചോദിക്കുന്നു എങ്ങനെയിരിക്കുന്നു ജീവിതം എന്ന് .അപ്പോൾ അവൾ പറഞ്ഞത് നമ്മുടെ ജീവിതത്തിൽ പലരും എത്തുമ്പോൾ ചിലപ്പോൾ ഉത്തരവാദിത്വം അനുഭവപ്പെടും. അത് തോന്നിയാൽ ആ ബന്ധം നിലനിൽക്കും. സ്നേഹത്തിനു വേണ്ടിയുള്ള വിട്ടുവീഴ്ചകളാണ് പിന്നീട് എന്നാണ്. ഞാനിപ്പോൾ സംയുക്തമല്ല സംതൃപ്തയാണ് താത്താ തൈ എന്നാണ്.