കാലത്തെ തോൽപിച്ച് അവർ ഒന്നാകുന്നു.!! സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ; രാജേഷ് മാധവൻ പോസ്റ്റിന്റെ ആകാംക്ഷയിൽ ആരാധകർ.!! | Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha

Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha : ന്നാ താൻ കേസ് കൊട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പ്രണയ ജോഡികളാണ് സുരേഷും സുമലത ടീച്ചറും. രതീഷ് രാമകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ചിത്രം പേര് കൊണ്ട് കൊണ്ട് മാത്രമല്ല പ്രമേയം കൊണ്ടും വ്യത്യസ്തം ആയിരുന്നു.

മലയാളികളുടെ ചോക്ലേറ്റ് നായകനായ കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരുന്നു ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ കാണാൻ കഴിഞ്ഞത്. കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയത് തെന്നിന്ത്യൻ താരമായ ഗായത്രി ശങ്കർ ആണ്. ഏഴ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ആണ് ചിത്രം സ്വന്തമാക്കിയത്.നായകനായ കൊഴുമ്മൽ രാജീവന്റെയും നായികയായ ദേവിയുടെയും ജോഡിയെ പിന്നിലാക്കിയ മറ്റൊരു പ്രണയജോഡി കൂടെ ഉണ്ടായിരുന്നു ചിത്രത്തിൽ.

ആയിരം കണ്ണുമായി എന്ന് പാട്ടിന്റെ ബാക്ക്ഗ്രൗണ്ടോടെ എത്തിയ സുരേശനും സുമലതയും. ഓട്ടോറിക്ഷ ഡ്രൈവർ ആയ സുരേശന്റെയും അംഗനവാടി ടീച്ചർ ആയ സുമലതയുടെയും പ്രണയം ഒരേ സമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഈ പ്രണയ ജോഡി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപോഴിതാ ഇരുവരും ഒരുമിക്കുന്ന മറ്റൊരു ചിത്രം കൂടി പുറത്ത് വരുകയാണ്.

രതീഷ് രാമകൃഷ്ണ പൊതുവാൾ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് രമേശാന്റെയും സുമലതയുടെയും പ്രണയകഥ എന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വീട്ടിരിക്കുകയാണ് ചിത്രത്തിലെ നായകനായ രാജേഷ് മാധവൻ. ചിത്രത്തിലെ രണ്ട് ഗാനങ്ങൾ റിലീസ് ചെയ്യുകയും രണ്ടും ശ്രദ്ധ നേടുകയും ചെയ്തിരുന്നു, കൂടാതെ വ്യത്യസ്തമായ പ്രൊമോഷൻ പരിപാടികളും ചിത്രത്തിന്റെ ഭാഗമായി നടന്നു. തങ്ങളുടെ പ്രിയപ്പെട്ട ജോഡികൾ ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും.