മത്സരിച്ച് ജയിക്കാൻ ഞാനുമുണ്ട്; സാന്ത്വനത്തിൽ നിന്നും ബിഗ്ബോസിലേക്ക്; ജയന്തി ഏട്ടത്തി നേടുമോ ഓടുമോ കാത്തിരുന്നു കാണാം.!! | Bigg Boss Malayalam Season 6 Contestant Apsara Rathnakaran Life Story

Bigg Boss Malayalam Season 6 Contestant Apsara Rathnakaran Life Story : സ്വാന്തനം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് അപ്‌സര രത്‌നാകരന്‍. ഈ കാലയളവുകൊണ്ട് ഏകദേശം 25ലധികം പരമ്പരങ്ങളിൽ അപ്സര വിവിധ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും സാന്ത്വനം എന്ന പരമ്പരയിലെ ജയന്തി എന്ന കഥാപാത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

താരത്തിന്റെ ഭർത്താവാണ് ആൽബിൻ ഫ്രാൻസിസ്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇവർ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങൾക്കായി വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. പങ്കുവെക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.

എന്നാൽ ഇപ്പോൾ ഇതാ അപ്സരയെ കുറിച്ചുള്ള പുതിയ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സാന്ത്വനം പരമ്പര അവസാനിച്ചതിന് പിന്നാലെ ഇപ്പോൾ ബിഗ് ബോസ് സീസൺ സിക്സിലെ ഒരു മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ് പ്രിയ താരം. ഒരു വ്യക്തി എന്ന നിലയിലും എങ്ങനെയാണ് താൻ എന്ന് പ്രേക്ഷകരുടെ മുന്നിൽ അടയാളപ്പെടുത്തി മത്സരബുദ്ധിയോടെ വിജയകിരീടം ലക്ഷ്യമിട്ട് ആണ് താരം ബിഗ് ബോസസിൽ കയറിയിരിക്കുന്നത്. വര്‍ഷങ്ങളായി വിവിധ ഭാഷായിലുള്ള ടെലിവിഷൻ സീരിയലുകളില്‍ തിളങ്ങയതിന്റെ അനുഭവ പരിചയം അപ്‍സരക്കുണ്ട്.

മോഡലിംഗില്‍ തിളങ്ങിയ അപ്‍സര പിന്നീട് കലാ രംഗത്ത് ശ്രദ്ധയാകര്‍ഷിക്കുകയും പിന്നീട് നിരവധി മികച്ച സീരിയലുകളുടെ ഭാഗമാകുകയും ചെയ്യുകയായിരുന്നു. തിരുവനന്തപുരത്തുകാരിയാണ് താരം. നന്നിയോട് സ്‍കൈ ഹൈ സ്‍കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എംജി യൂണിവേഴ്‍സിറ്റിയിലും താരം പഠനം നടത്തിയിരുന്നു. സീരിയലുകള്‍ക്ക് പുറമേ നിരവധി പ്രധാനപ്പെട്ട സിനിമകളിലും നടി അപ്‍സര വേഷമിട്ടിട്ടുണ്ട്. കൂടാതെ നിരവധി ഉല്‍പ്പന്നങ്ങളുടെ ഹിറ്റായ പരസ്യ ചിത്രങ്ങളിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.