എന്നാലും അരികിൽ ഞാൻ കാവലായ്.!! കുഞ്ഞിനെ മാറോടണച്ച് സുരേഷ് ​ഗോപി; സൂപ്പർസ്റ്റാർ മാറിൽ ചാഞ്ഞുറങ്ങി കുഞ്ഞുമോൾ സ്നേഹം തുളുമ്പും വീഡിയോ.!! | Suresh Gopi With Baby

Suresh Gopi With Baby : മലയാള സിനിമയിലെ പ്രമുഖരായ താരങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ ആദ്യത്തെ പേരുകളിൽ വരുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഒരു നടൻ എന്നതിലുപരി ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് പ്രിയ താരം. തന്നെക്കൊണ്ട് സാധിക്കുന്ന രീതിയിൽ വിഷമം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം ചെയ്യാൻ ഇദ്ദേഹം മടിക്കാറില്ല.

ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും കണക്കാക്കാതെയാണ് ഇദ്ദേഹം പാവങ്ങളുടെ രക്ഷകനായി അവതരിക്കാറുള്ളത്. ബിജെപി പാർട്ടി അംഗം കൂടിയാണ് ഇദ്ദേഹം. പഴയകാല ചിത്രങ്ങളിൽ ഇദ്ദേഹത്തിന്റെതായി എന്നും മുന്നോട്ടു നിൽക്കുന്നത് പോലീസ് വേഷമാണ്. കമ്മീഷണർ എന്ന സിനിമയിലെ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. സുരേഷ് ഗോപി എന്ന സിനിമാ നടനെ മനസ്സിൽ ആലോചിക്കുമ്പോൾ തന്നെ ആദ്യം എത്തുന്നത് മാസ്സ് ഡയലോഗുകളും സ്റ്റാൺഡ് സീനുകളും ആണ്.

കുറച്ചു ദിവസങ്ങൾ മുൻപ് സുരേഷ് ഗോപിയുടെ വാർത്തകൾ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ. ഇദ്ദേഹത്തിന്റെ മകൾ ഭാഗ്യയുടെ വിവാഹ വിശേഷങ്ങൾ. ഭാഗ്യയുടെ വരൻ ശ്രേയസ്സാണ്. സുരേഷ് ഗോപിയുടെ ഭാര്യയുടെ പേരാണ് രാധിക. നാലു മക്കളാണ് ഇദ്ദേഹത്തിന്. സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷും ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ഗുരുവായൂരിൽ എത്തിച്ചേർന്ന സുരേഷ് ഗോപിയുടെ ചില വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ പക്കൽ എത്തുന്നത്.

ഗുരുവായൂരിൽ എത്തിയപ്പോൾ അവിടെ നിന്നും ഒരു കുഞ്ഞിനെ സുരേഷ് ഗോപി എടുക്കുന്നതും കൊഞ്ചിക്കുന്നതും,ഉമ്മ നൽകുന്നതും വീഡിയോയിലുണ്ട്. കുഞ്ഞ് സുരേഷ് ഗോപിയുടെ പക്കൽ വളരെ സന്തോഷത്തോടെയാണിരിക്കുന്നത്. അമ്മ തിരിച്ചു വിളിച്ചിട്ടും സുരേഷ് ഗോപിയോട് തന്നെ ചേർന്നിരിക്കുകയാണ് ആ കുഞ്ഞ്. കാവൽ എന്ന ചിത്രത്തിലെ പാട്ടിലെ വരികൾ ക്യാപ്ഷനായി ചേർത്താണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.