നോ പറയാന്‍ മടിക്കണ്ട.!! ബ്രേക്കപ്പിന് ശേഷവും ലൈഫ് അടിപൊളിയായിരിക്കും; ഇദ്ദേഹത്തെ എനിക്ക് തന്നതിന് പ്രപഞ്ചത്തിന് നന്ദി – സൗഭാഗ്യ അര്‍ജ്ജുന്‍.!! | Sowbhagya Venkitesh Post With Arjun Somasekhar

Sowbhagya Venkitesh Post With Arjun Somasekhar : അഭിനയത്രി താരാ കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ല. റീൽസ് വീഡിയോകളിലൂടെ ആളുകളുടെ ശ്രദ്ധ തുടക്കത്തിൽ പിടിച്ചുപറ്റിയ സൗഭാഗ്യ ഇന്ന് യൂട്യൂബർ എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലും തൻറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖറും അമ്മ താരാകല്യാണും മുത്തശ്ശിയും അന്തരിച്ച നടിയുമായ സുബ്ബലക്ഷ്മിയും ഒക്കെ അഭിനയരംഗത്ത് തങ്ങളുടെതായ കഴിവുകൾ പ്രകടിപ്പിച്ചപ്പോൾ ആ രംഗത്തേക്ക് കടക്കുവാൻ അവസരം ലഭിച്ചിട്ടും നിരാകരിക്കുകയായിരുന്നു സൗഭാഗ്യ ചെയ്തത്. പകരം നൃത്തത്തിലുള്ള തന്റെ പാഷനെ ജീവിതത്തിൽ മുന്നോട്ടു കൊണ്ടുപോകാനാണ് താരം ഇഷ്ടപ്പെട്ടത്. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളും സന്തോഷങ്ങളും സുഖദുഃഖങ്ങളും ഒക്കെ അടിക്കടി പങ്കുവെക്കാറുണ്ട്.

അതൊക്കെ വളരെ മികച്ച പ്രതികരണം നേടി ആളുകൾക്കിടയിൽ നിറഞ്ഞുനിൽക്കുമ്പോൾ ഏറ്റവും ഒടുവിലായി സൗഭാഗ്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. അർജുനൊപ്പം ഉള്ള പ്രണയാർദ്രമായ ചില ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സൗഭാഗ്യ പോസ്റ്റ് കുറിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് ഇങ്ങനെ… ഞാൻ എൻറെ വിവാഹ മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതുന്നത്.

എൻറെ ബാക്ക് സപ്പോർട്ടും എൻറെ സ്വകാര്യ ഡയറിയും എൻറെ പ്രിയപ്പെട്ട കൂട്ടുകാരനും ഒക്കെ ഇദ്ദേഹമാണ്. പഴയതിൽ നിന്ന് എന്നെ പരുവപ്പെടുത്തി ഇപ്പോഴത്തെ ഞാനാക്കി വയ്ക്കുന്നതും ഇദ്ദേഹമാണ്. എൻറെ തെറാപ്പിസ്റ്റ്, എൻറെ സ്വകാര്യ അഹങ്കാരം ഇദ്ദേഹത്തെ എൻറെ ജീവിതത്തിലേക്ക് തന്ന പ്രപഞ്ചത്തിന് ഒരായിരം നന്ദി. എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന നിമിഷങ്ങൾക്കൊക്കെ മികച്ച സ്വീകാര്യതയാണ് ആളുകൾക്കിടയിൽ നിന്ന് ലഭിക്കുന്നത്. അതേ സാഹചര്യത്തിൽ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സൗഭാഗ്യയെ പോലെ തന്നെ താരത്തിന്റെ മകളും ആളുകൾക്ക് പ്രിയങ്കരിയാണ്.