ഈ കണ്ടുമുട്ടൽ ഒരു ഇതിഹാസമാണ്.!! മെഗാസ്റ്റാറിനെ കുറിച്ച് ബോളിവുഡ് താരത്തിന്റെ വാക്കുകൾ; മമ്മുട്ടിയെ വാഴ്ത്തി തിലോത്തമ ഷോം.!! | Tillotama Shome About Mammootty

Tillotama Shome About Mammootty : സർ, മൺസൂൺ വെഡ്ഡിങ്, എ ഡെത്ത് ഇൻ ദ ഗുഞ്ച്, തുടങ്ങിയ ചുരുക്കം ചില സിനിമകളിലൂടെ തന്നെ ജനശ്രദ്ധ നേടിയ നടി തിലോത്തമ ഷോം നടൻ മമ്മൂട്ടിയെ കുറിച്ച് വാചാലയായി ഇൻ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

“സ്വയം പുനർനിർമ്മിക്കുന്നതിന് ഇത്രയധികം അഭിനിവേശമുള്ള ഈ മനുഷ്യനെ കണ്ടുമുട്ടാൻ സാധിച്ചത് വളരെ വലിയ ബഹുമതിയായി കാണുക ആണ്, യുവ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള മനസും അത്യാധുനിക സാങ്കേതിക വിദ്യകൾ അറിയാനുള്ള ജിജ്ഞാസയും എല്ലാറ്റിനും ഉപരി ലാളിത്യമുള്ള മനുഷ്യനുമായി കുറച്ച് നേരം സാംസാരിക്കാൻ സാധിച്ചു. ഇതാഹാസം മമ്മൂട്ടി” എന്ന അടിക്കുറിപ്പ് പോസ്റ്റിനു താഴെ താരം കുറച്ചുകൊണ്ട് മമ്മൂട്ടിയോട് ഒപ്പം ഉള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

‘എം ബി ഐ ഫസ്റ്റവെൽ ഓഫ് ലെറ്റേഴ്സ്’ എന്ന പരിപാടിയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയപ്പോൾ നടിയും മമ്മൂട്ടിയുമായി നടന്ന കൂടിക്കാഴ്ചയെ പറ്റിയായിരുന്നു പോസ്റ്റ്. നടൻ മമ്മൂട്ടിയെ അത്ര അടുത്ത് നേരിൽ കണ്ടതിന്റെ സന്തോഷം ആണ് തിലോത്തമ ഷോം ആ പോസ്റ്റിലൂടെ ഷെയർ ചെയ്തത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട് ചുരുങ്ങിയ നേരം കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേർ “ഞങ്ങളുടെ സ്വന്തം മമ്മൂക്ക, നമ്മള്‍ മലയാളികളുടെ സ്വത്ത്” “രണ്ടുപേരും ഒന്നായി അഭിനയിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്നു” തുടങ്ങിയ കമന്റുകളുമായി ആരാധകരും എത്തി.

ശക്തമായ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ നടി നെറ്റ്ഫ്ളിക്സിൽ റിലീസ് ആയ ലസ്റ്റ് സ്റ്റോറീസ് 2 വിൽ ആണ് അവസാനമായി അഭിനയിച്ചത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന പുത്തൻ ചിത്രം. ഈ ഫെബ്രുവരി15ന് ചിത്രം തിയറ്റർ റിലീസിന് എത്തും. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.