പിറന്നാളിന് ശേഷം വീണ്ടും വിശേഷം.!! പുതു വർഷത്തിലെ ആദ്യത്തെ ആഘോഷം; പ്രിയപെട്ടവർക്കൊപ്പം പുതിയ തുടക്കവുമായി ലിസി.!! | Lissy Lakshmi Get Together With Kamal Haasan And Suhasini Maniratnam

Lissy Lakshmi Get Together With kamal haasan And Suhasini Maniratnam : 2004 പിറന്നിട്ട് ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴും പല താരങ്ങളും തങ്ങളുടെ ന്യൂയർ റെസല്യൂഷൻസും ന്യൂയർ ആശംസകളും മറ്റുള്ളവരെ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പല താരങ്ങളും ന്യൂയർ സംബന്ധമായ നിരവധി പോസ്റ്റുകൾ ഇതിനോടകം അവരവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചും കഴിഞ്ഞു.

കൂട്ടത്തിൽ ഇപ്പോൾ 90 നായികയായ ലിസിയും എത്തിയിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ടവർക്ക് ഒപ്പമുള്ള ചിത്രമാണ് ലിസി പുതുവർഷത്തോടനുബന്ധിച്ച് പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിൽ നല്ല ഒരു സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് താരം. സുഹാസിനി, കമൽ ഹാസൻ തുടങ്ങിയ വലിയ ഒരു താരനിര തന്നെ ലിസിയുടെ സൗഹൃദ വലയത്തിൽ ഉൾപ്പെടുന്നുണ്ട്. മലയാളത്തിൽ എന്ന പോലെ തമിഴിലും ശ്രദ്ധേയയായിരുന്നു ലിസി. അതുകൊണ്ടു തന്നെ ലിസിക്ക് അവിടെയും വലിയ ഒരു സൗഹൃദവലയമുണ്ട്.

നിലവിൽ ചെന്നൈയിൽ താമസമാക്കിയിരിക്കുകയാണ് താരം. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒക്കെ തമിഴ് താരങ്ങളുടെ സാന്നിധ്യവും കാണാൻ കഴിയുന്നുണ്ട്. ഇപ്പോൾ താരം തന്റെ പ്രിയപ്പെട്ടവർക്ക് ഒപ്പം ന്യൂയർ ആഘോഷിക്കുന്നതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ന്യൂയർ അനുബന്ധിച്ച് പങ്കുവെച്ച ചിത്രത്തിന് ഇപ്പോഴും വലിയ സ്വീകാര്യത തന്നെയാണ് ആളുകൾക്കിടയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധിപേർ ലിസിക്ക് പുതുവർഷ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നത് കൊണ്ട് തന്നെ താരത്തിനെ വീണ്ടും സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും കുറവല്ല. അതും കമന്റുകളിൽ വ്യക്തമാക്കുന്ന കാര്യമാണ്. സുഹാസിനി, കമൽ ഹാസൻ, മകൾ ശ്രുതി ഹാസൻ, സുഹാസിനിയുടെ ഭർത്താവ് മണി രത്നം തുടങ്ങിയവർക്ക് ഒപ്പമുള്ള ചിത്രമാണ് ലിസി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ നിരവധി പേർ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൗഹൃദം എന്നും ഇതുപോലെ കാത്തുസൂക്ഷിക്കണമെന്നും സുഹാസിനി സിനിമയിലേക്ക് മടങ്ങി വന്നതുപോലെ ഉടനെ ലിസിയും എത്തണമെന്നും ഒക്കെയാണ് കമൻറുകൾ.