ചോക്ലേറ്റ് പോലെ മധുരമുള്ള ആ മനുഷ്യൻ ഞങ്ങളെ കാണാൻ എത്തി!! സുരേഷ് ഗോപിക്ക് ഒപ്പം സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി… | Suresh Gopi Visited Sreevidya Mullachery And Rahul Ramachandran Malayalam

Suresh Gopi Visited Sreevidya Mullachery And Rahul Ramachandran Malayalam : മലയാളികൾക്ക് ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഇപ്പോൾ പുറത്തു വരുന്നത് താരം വിവാഹിത ആകുന്നു എന്ന വാർത്തയാണ്. കൂടാതെ തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രീവിദ്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. ശ്രീവിദ്യയുടെ വരൻ സംവിധായകൻ രാഹുൽ രാമചന്ദ്രനാണ്.

തന്റെ പ്രിയതമനെ ശ്രീവിദ്യ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. ഇപ്പോൾ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും വൈറൽ ആവുന്നത് താരം തന്നെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിവാഹ നിശ്ചയത്തിന്റെ ദൃശ്യങ്ങളാണ്. ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടുന്നത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. നടൻ സുരേഷ് ഗോപിയോടൊത്ത് ഇരുവരും നിൽക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വിവാഹ നിശ്ചയ ചടങ്ങിന് സുരേഷ് ഗോപിക്ക് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല.

ഇപ്പോൾ ശ്രീവിദ്യ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ‘എ ഹ്യൂമൻ ബീയിങ് ഹു ഈസ്‌ സ്വീറ്റ് ആസ് ചോക്ലേറ്റ് എന്നാണ്. ചടങ്ങിനിടെ നടൻ സുരേഷ് ഗോപിയുടെ വീഡിയോകൾ ചെയ്തത് ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപിയെ നായകനാക്കി രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന എസ് ജി 251 സെക്കന്‍ഡ് ലുക്ക് എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ മുൻപ് പുറത്ത് വന്നിരുന്നു. ഇതുവരെ കാണാത്ത മേക്കോവറിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി രാഹുലിന്റെ ചിത്രത്തിൽ എത്തുന്നത്.

സുരേഷ് ഗോപി എന്നു കേള്‍ക്കുമ്പോള്‍ എസ് ജി 251 ഒരു മാസ് പടം എന്നായിരിക്കും പ്രേക്ഷകരില്‍ പലരുടെയും ധാരണ എന്നാല്‍ ഈ സിനിമ അത്തരത്തിലുള്ള ഒന്നല്ല എന്നും സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ഡ്രാമയ്ക്ക് പ്രാധാന്യമുള്ള സിനിമയാണ് ഇത് കൂടാതെ ഒരു റിവഞ്ച് ത്രില്ലര്‍ ഡ്രാമ എന്നും പറയാം എന്നാണ് താരം വ്യക്തമാക്കിയത്. ശ്രീവിദ്യ തന്റെ ആറു വർഷത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ കൊണ്ടെത്തിച്ചതെന്ന് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ തുറന്നു പറഞ്ഞിരുന്നു.