ഇവളാണ് എന്റെ ലോകം; പ്രിയപ്പെട്ടവളെ നെഞ്ചോട് ചേർത്ത് മാധവ് സുരേഷ്, ചേച്ചിയുടെ കല്യാണത്തിന് ശേഷം അടുത്ത വിശേഷം പങ്കുവെച്ച് അനിയൻ.!! | Suresh Gopi Son Madhav Suresh Birthday Wish To Celine Joseph

Suresh Gopi Son Madhav Suresh Birthday Wish To Celine Joseph : നടൻ സുരേഷ് ഗോപിയുടെ കുടുംബം പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാണ്. മൂത്തമകൻ ഗോകുൽ സുരേഷിനെ പോലെ ഇളയമകൻ മാധവ് സുരേഷും സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞ വേളയിലാണ് ഈ വാർത്ത പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം മാധവ് തന്റെ ഇൻസ്റ്റഗ്രാമിൽ പേരോ മറ്റ് ഡീറ്റെയിൽസോ വെളിപ്പെടുത്താത്ത “എന്റെ പ്രിയപ്പെട്ട ഹോമി” എന്ന ക്യാപ്ഷനിൽ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു.

മാധവ് സുരേഷിന്റെ പ്രിയപ്പെട്ട ഹോമിയുമായുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ആരാണ് മാധവിനു ഒപ്പമുള്ള പെൺകുട്ടി, മാധവിന്റെ പ്രണയിനിയാണോ എന്നൊക്കെയായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ സംശയങ്ങൾക്കൊക്കെ വിരാമം കുറിച്ച് നടൻ മാധവ സുരേഷ് തന്നെ നേരിട്ട് താരത്തെ റിവീൽ ചെയ്തു. രണം എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ച നടി സെലിൻ ജോസഫായിരുന്നു ആ പെൺകുട്ടി.

ഇപ്പേഴിതാ, സെലിന്റെ ജന്മദിനത്തിൽ മാധവ് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. “ഇന്ന് ഒരു പ്രത്യേക വ്യക്തിയെ സെലബ്രേറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു (അതെ, ഞാൻ ഒരു ദിവസം വൈകി, എന്നാൽ എന്റെ ലോകമായ ഒരാൾ ഇതാ ഞാൻ എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൂടെ കടന്നുപോവുമ്പോൾ അചഞ്ചലമായി എന്നോടൊപ്പം നിന്ന ഒരാൾ. ഒരു മനുഷ്യനെന്ന നിലയിൽ എൻ്റെ പോരായ്മകൾ മനസ്സിലാക്കുകയും അതിലൊതുങ്ങി നിൽക്കാൻ എന്നെ അനുവദിക്കാതിരിക്കുകയും ഞാൻ ഒരു മനുഷ്യനായി പുരോഗമിക്കുകയാണെന്ന് എപ്പോഴും ഉറപ്പാക്കുകയും ചെയ്യുന്ന ഒരാൾ.

ഒരു ചിരി കൊണ്ട് എന്റെ ലോകം പ്രകാശമാനമാക്കുന്ന ഒരാൾ, എന്റെ കാതുകളിൽ സംഗീതമായി മാറുന്നതാണ് ആ ശബ്ദം, എനിക്ക് അളവറ്റ ഊർജം സമ്മാനിക്കുന്നതാണ് ആ സാന്നിധ്യം. ഞങ്ങൾ കണ്ടുമുട്ടിയ ദിവസം മുതൽ എൻ്റെ ജീവിതത്തിലെ തിളങ്ങുന്ന വെളിച്ചമായി മാറിയൊരാൾ. ജന്മദിനാശംസകൾ, സൂപ്പർസ്റ്റാർ, ചിക്കാട്രോൺ, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി.. നിന്റെ എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നീ നേടിയെടുക്കുമെന്ന് എനിക്കറിയാം, എന്നെങ്കിലും ഞാൻ നിന്നോട് പറയും, ‘നീ അത് നേടുമെന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന്. വണ്ടർഫുൾ ഹ്യൂമൻ ബീയിങ്, അതേപടി തുടരുക. എനിക്ക് വീണ്ടും ആളുകളിൽ വിശ്വാസം ഉണ്ടാക്കിയതിന് നന്ദി!” എന്ന് മാധവ് കുറിച്ചു. മാധവുമായി സെലിൻ നിൽക്കുന്ന ഒരു ട്രഡീഷണൽ ഫോട്ടോയും കുറച്ചു ഫോട്ടോകളും ഒപ്പം പങ്ക് വച്ചിരുന്നു. ആരാധകരൊക്കെ കമന്റിൽ ആശംസകളുമായി എത്തി.