സുരേഷ് ഗോപി ഇല്ല.!! ഭാഗ്യ മോളുടെ വിവാഹ ആഘോഷങ്ങൾ കളറാക്കി ഗോകുലും മാധവും; ദൂരെ നിന്ന് അച്ഛന്റെ പൊന്നുമ്മ വാങ്ങി സംഗീത് നിശയിൽ ഭാഗ്യ സുരേഷ്.!! | Suresh Gopi Daughter Bhagya Suresh Sangeeth Night Highlights Video

Suresh Gopi Daughter Bhagya Suresh Sangeeth Night Highlights Video : മലയാളികളുടെ പ്രിയ നടനാണ് സുരേഷ്ഗോപി. മാസ് ഡയലോഗുമായി താരം സിനിമകളിൽ നിറഞ്ഞു നിന്നപ്പോൾ, നിരവധി പ്രേക്ഷകരാണ് താരത്തെ കൈ നീട്ടി സ്വീകരിച്ചത്. പിന്നീട് അദ്ദേഹം നിരവധി പോലീസ് വേഷങ്ങളിലും നിറഞ്ഞുനിന്നു. പിന്നീട് കുറച്ച് ഇടവേളയ്ക്കു ശേഷമാണ് താരം സിനിമകളിൽ സജീവമാകുന്നത്. താരത്തെപ്പോലെ തന്നെ താരത്തിൻ്റെ

കുടുംബവും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. നാലു മക്കളിൽ ഗോകുലും, മാധവും ഇപ്പോൾ സിനിമകളിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. കുടുംബവിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. താരത്തിൻ്റെ മകളായ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങിൻ്റെ വിശേഷങ്ങളാണ് താരം

പങ്കുവച്ചിരിക്കുന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമാ മേഖലയിലുള്ള വിന്ദുജയും, അഹാനയും ചടങ്ങിൽ പങ്കെടുത്തിരുന്നു. പച്ച ലെഹങ്കയിലാണ് ഭാഗ്യ എത്തിയത്. വരൻ ശ്രേയസ് പർപ്പിൾ കളറിലുള്ള കുർത്തയാണ് ധരിച്ചത്. ഇന്നലെയാണ് മകളുടെ ഹൽദി ചടങ്ങിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഭാഗ്യയുടെ

വിവാഹ നിശ്ചയം തിരുവനന്തപുരത്ത സുരേഷ്ഗോപിയുടെ വീട്ടിൽവെച്ച് നടന്നത്. ജനുവരി 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഭാഗ്യയും ബിസിനസുകാരനായ ശ്രേയസ് മോഹനുമായുള്ള വിവാഹം. പ്രധാനമന്ത്രി പങ്കെടുക്കുന്നതിനാൽ രാവിലെ 8.45-ന് ഭാഗ്യയുടെ വിവാഹം നടക്കുന്ന സമയത്ത് രാവിലെ 6 മുതൽ 9 മണി വരെ ക്ഷേത്രത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 20-ന് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റിസപ്ഷനും നടത്തും. ഭാഗ്യയുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ നേരിട്ടെത്തും എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് ഭാഗ്യ.