ഓം നമഃശിവായ; വടക്കുംനാഥന്റെ നടയിൽ മനമുരുകി പ്രാർത്ഥിച്ച് സുരേഷ് ഗോപി, വിശേഷ ദിനത്തിൽ നാമജപയാത്രയും.!! | Suresh Gopi At Vadakkunnathan Temple On Maha Shivratri Day

Suresh Gopi At Vadakkunnathan Temple On Maha Shivratri Day : മലയാളികളുടെ പ്രിയനടനാണ് സുരേഷ് ഗോപി. ബാലതാരമായി സിനിമയിലെത്തിയ താരം’ പൂവിനു പുതിയ പൂന്തെന്നൽ’ എന്ന ചിത്രത്തിലൂടെയാണ് യുവതാരമായി മലയാള സിനിമയിലെത്തിയത്. കമ്മീഷ്ണർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായി മാറി.

നല്ലൊരു ഗായകൻ കൂടിയാണ് താരം. മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം, മലയാളികളുടെ പ്രിയങ്കരനായ നടനായി മാറി,രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായിരുന്നു സുരേഷ് ഗോപി. 5 വർഷക്കാലം രാജ്യസഭാംഗമായതോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം കാവൽ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

ഇപ്പോഴിതാ ശിവരാത്രി ദിനത്തിൽ രാവിലെ തന്നെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ വാർത്തയാണ് വൈറലായി മാറുന്നത്. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രം. ഇന്ന് മാർച്ച് 8 ശിവരാത്രി ദിനത്തിൽ ശിവക്ഷേത്രങ്ങളിൽ ഗംഭീര പൂജകളും, വഴിപാടുകളും നടക്കുകയാണ്. രാവിലെ മുതൽ ക്ഷേത്ര മുറ്റത്ത് ഭക്തജനത്തിരക്കാണ്. തൃശൂർ വടക്കു നാഥന് മുന്നിൽ നിരവധി പേരാണ് ക്ഷേത്ര ദർശനത്തിന് എത്തിയിരിക്കുന്നത്.

അവരുടെ കൂടെ രാവിലെ തന്നെ സുരേഷ് ഗോപിയും വടക്കുംനാഥന് മുന്നിൽ ദർശനത്തിന് എത്തിയിരിക്കുകയാണ്. ക്ഷേത്രത്തിന് ചുറ്റം നാമജപമായ ഓം നമ:ശിവായ പറഞ്ഞു കൊണ്ട് വലംവയ്ക്കുകയാണ് താരവും. കഴിഞ്ഞ ദിവസവും താരം വടക്കുംനാഥന് മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ശിവരാത്രി ദിനത്തിൽ വെന്നാൽ തൈക്കാട് ശിവക്ഷേത്രത്തിൽ ദർശനം നടത്തുകയും, അവിടെ വച്ച് നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വടക്കുംനാഥനെ വലംവയ്ക്കുന്ന വീഡിയോയാണ് വൈറലായി മാറുന്നത്.