മഹാദേവനെ വണങ്ങി ആദ്യത്തെ ചുവടുവെപ്പ്; കേന്ദ്രമന്ത്രി ആദ്യമായി കേരളത്തിൽ എത്തിയപ്പോൾ, കോഴിക്കോട് തളി ക്ഷേത്രം സന്ദർശിച്ച് സുരേഷ് ഗോപി.!! | Suresh Gopi At Tali Shiva Temple

Suresh Gopi At Tali Shiva Temple : മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രിയായി ചുമതലയേറ്റ ശേഷം സുരേഷ് ഗോപി കോഴിക്കോട് ജില്ലയിലെത്തി. ജില്ലയിലെ പ്രധാന ബിജെപി നേതാക്കളെ സന്ദർശിച്ച താരം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തളി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തുകയുണ്ടായി.

സമൂഹ മാധ്യമങ്ങളിൽ താരം തൃശ്ശൂരിൽ വിജയിച്ചതിന് ശേഷം വലിയ പിന്തുണയാണ് ഉയരുന്നത്. നിലവിൽ നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ വാർത്തകളും വിശേഷങ്ങളും വീഡിയോസും നിരവധി അക്കൗണ്ടുകളിലൂടെ ഷെയർ ചെയ്യുന്നത്. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും കൂടാതെ റീൽ വീഡിയോസും കാണാം. ഇപ്പോൾ അത്തരത്തിൽ വളരെ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത് തളി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ സുരേഷ് ഗോപിയുടെ വീഡിയോ ദൃശ്യങ്ങളാണ്.

ഇലക്ഷൻ ഫലം വരുന്നതിനോട് അനുബന്ധിച്ച് താരത്തിന്റെ ലുക്കിലും മാറ്റം വരുത്തിയിരുന്നു അതും ആരാധകർക്കും മുന്നിൽ വലിയ ശ്രദ്ധ നേടാൻ കാരണമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയോടെ അനുബന്ധിച്ചുണ്ടായ പ്രസംഗത്തിനിടെ സ്പീക്കർ അദ്ദേഹത്തിന്റെ താടിയെപ്പറ്റി ഒരു തമാശ രൂപേണ ചോദിക്കുകയുണ്ടായി “അത് മാസ്കാണോ എന്നാണ് സ്പീക്കർ ചോദിച്ചത്, അല്ല ഇറ്റ്സ് മൈ ന്യൂ ലുക്ക് സാർ എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്.

തളി ക്ഷേത്രത്തിന് പുറമെ മാടായിക്കാവ്, രാജരാജേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര എന്നിവിടങ്ങളിലും ദർശനം നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ താരത്തിന് എതിരെ ഉയർന്നു വന്ന വാർത്തകളെ പാടെ മാറ്റിനിർത്തി കൊണ്ടാണ് ഇലക്ഷനിൽ വൻഭൂരിപക്ഷത്തിൽ വിജയം നേടിയെടുത്തത്. ആ ആത്മവിശ്വാസത്തിൽ തന്നെയാണ് സുരേഷ് ഗോപി ഇപ്പോൾ ഉള്ളത്. കുടുംബത്തോടൊപ്പം വിജയാഘോഷം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പുതിയതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി ആരാധകരാണ് ലൈക്കുകളുമായി എത്തിയത്.