ഇത് അനുഗ്രഹ നിമിഷം.!! സുരേഷേട്ടന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് പ്രധാന മന്ത്രി.!! സമാനതകളില്ലാത്ത നേതാവിനൊപ്പം സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി.!! | Suresh Gopi And Family With Indian Prime Minister Narendra Modi

Suresh Gopi And Family With Indian Prime Minister Narendra Modi : മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് സുരേഷ് ഗോപി. 1965ൽ ഓടയിൽ നിന്ന് എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി കടന്നുവന്ന് ഇദ്ദേഹം മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. 1986 ൽ റിലീസ് ആയ ടിപി ബാലഗോപാലൻ എം എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് ഇദ്ദേഹം സജീവ സാന്നിധ്യമായി. എന്നാൽ 1994 ൽ കമ്മീഷണർ

എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ചത്. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും പുതുതായി സുരേഷ് ഗോപിയുടെതായി പുറത്തിറങ്ങിയ ചിത്രമാണ് ഗരുഡൻ. വലിയ രീതിയിൽ തിയേറ്ററിൽ ഈ സിനിമ വിജയം നേടുകയും ചെയ്തു. രാധിക ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. 2014 തൊട്ട്

ഇദ്ദേഹം ബി ജെ പി അംഗം ആണ്. കൂടാതെ 2016 മുതൽ 2021 വരെ ഇദ്ദേഹം രാജ്യസഭ അംഗം കൂടിയാണ്. തൃശൂരിനെ പ്രധിനിധീകരിച്ചു കൊണ്ട് ഇദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സുരേഷ് ഗോപി. താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ മടിക്കാറില്ല. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ

വൈറലാകുന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രമാണ് ഇത്. കേരളത്തിൽ ഒരു റോഡ് ഷോ സംഘടിപ്പിക്കാൻ എത്തിയതായിരുന്നു നരേന്ദ്രമോദി. ഇത്തവണ ബിജെപിക്ക് ഒരു സീറ്റ് എങ്കിലും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ബിജെപിയുടെ പ്രവർത്തനങ്ങൾ. ഈ സമയത്താണ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ എടുത്തത്. സംസ്ഥാനത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക് ഔദ്യോഗിമായി തുടക്കമായിരിക്കുകയാണ്. ഒരു ലക്ഷത്തോളം വരുന്ന വനിതാ കൂട്ടായ്മയാണ് ഈ കഴിഞ്ഞ ദിവസം തൃശൂർ തേക്കിൻകാട് മെെതാനിയിൽ കേരളം കണ്ടത്. യോഗത്തിനെത്തിയ വൻ ജനാവലി വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇപ്പൊൾ ബിജെപിയും. അതേസമയം ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന തൃശൂരിൽ നടൻ സുരേഷ്ഗോപി ബിജെപി സ്ഥാനാർത്ഥിയാകുമെന്നുള്ള സൂചനകൾ നേരത്ത പുറത്തു വന്നിരുന്നു.