പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും അത് സംഭവിച്ചു; പ്രായത്തിന്റെ പക്വതയോടെ ചെറുപ്പത്തിന്റെ അഹങ്കാരത്തോടെ ഞാനാ പഴയ സുപ്രിയായി.!! | Supriya Menon Prithviraj Driving Two Wheeler Video Viral

Supriya Menon Prithviraj Driving Two Wheeler Video Viral : മലയാള സിനിമ ലോകം ഏറെ ഇഷ്ടപ്പെടുന്ന താര ജോഡികൾ ആണ് പൃഥ്വിരാജ് സുപ്രിയ തരാജോഡികൾ. തന്റെ പതിനേഴാം വയസ്സിൽ നായകനായി എത്തി ഇന്നിപ്പോൾ സിനിമയുടെ സമഗ്ര മേഖലയിലും കൈമുദ്ര പതിപ്പിച്ചു ഏറ്റവും മികച്ച നാടനായും സംവിധായകൻ ആയും നിർമ്മതാവയും എല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്ന പൃഥ്വിരാജിന്റെ എല്ലാ വിജയങ്ങൾക്ക് പിന്നിലും ഭാര്യ സുപ്രിയ മേനോൻ തന്നെയാണ്.

ബി ബി സി ന്യൂസിൽ ജേർണലിസ്റ്റ് ആയിരുന്ന സുപ്രിയ ഒരു അഭിമുഖത്തിന്റെ ഭാഗമായാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. പരിചയം പിന്നീട് സൗഹൃദവും സൗഹൃദം പ്രണയവും ആയി മാറുകയായിരുന്നു. നാടനായ പൃഥ്വിരാജ് സംവിധായകനായും നിർമ്മാതാവായും ഒക്കെ മാറിയതിനു പിന്നിൽ ഭാര്യയായ സുപ്രിയയുടെ ശക്തമായ പിൻബലം തന്നെയാണ് ഉള്ളതെന്ന് പൃഥ്വി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻ എന്ന സിനിമ നിർമ്മാണ കമ്പനിയുടെ ഡയറക്ടർ ആണ് സുപ്രിയ മേനോൻ. നിർമ്മാണം മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ സിനിമകൾ വിതരണം ചെയ്യുന്ന ഒരു പ്രൊഡക്ഷൻ ഹൌസ് കൂടിയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ. ആടുജീവിതം എന്ന സൂപ്പർ ഹിറ്റ് പൃഥ്വിരാജ് ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഈ സന്തോഷങ്ങൾക്കൊക്കെ ഇടയിലും തന്റെ ലൈഫ് എൻജോയ് ചെയ്യുകയാണ് സുപ്രിയ മേനോൻ. പതിറ്റാണ്ടുകൾക്ക് ശേഷം ടു വീലർ ഓടിക്കുന്ന വീഡിയോ ആണ് താരം പങ്ക് വെച്ചിരിക്കുന്നത്.

ആദ്യമായി താൻ ഒരു ടു വീലർ ഓടിക്കാൻ പഠിച്ചത് ഒൻപതാം ക്ലാസ്സിൽ പഠിച്ചപ്പോൾ ആണ് എന്നാൽ തന്റെ മാതാപിതാക്കൾക്ക് താൻ ടു വീലർ ഓടിക്കുന്നത് ഭയമായിരുന്നെന്നും തന്റെ അച്ഛനും അമ്മയ്ക്കും ടു വീലർ ഓടിച്ചപ്പോൾ വലിയൊരു അപകടം സംഭവിച്ചിരുന്നു എന്നും താരം പറയുന്നു, എങ്കിലും കോളേജിൽ പോയപ്പോൾ അച്ഛൻ തനിക്ക് ടു വീലർ വാങ്ങി തന്നിരുന്നു എന്നും, അതിനു ശേഷം ഇപ്പോഴാണ് ടു വീലർ ഓടിക്കാൻ കഴിയുന്നത്. ഹെൽമെറ്റ്‌ വെയ്ക്കാത്തതിന് ആരും കുറ്റം പറയേണ്ട താൻ ഉള്ളത് ഒരു സ്വകാര്യ എസ്റ്റേറ്റിലാണെന്നും സുപ്രിയ കുറിക്കുന്നു.