
നീ എന്റെ കൈ പിടിച്ചു കൂടെ ഉണ്ടെങ്കിൽ ഏതു യാത്രയും നീണ്ടതല്ല; ലണ്ടനിൽ പിറന്നാൾ ആഘോഷിച്ച് സുപ്രിയയും പൃഥ്വിരാജും… | Supriya Menon Prithviraj Birthday Celebration In London Viral Entertainment News malayalam
Supriya Menon Prithviraj Birthday Celebration In London Viral Entertainment News malayalam : മലയാളികൾ നെഞ്ചിലേറ്റിയ യുവ നായകന്മാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. താരത്തിന്റെ ഓരോ സിനിമയും ആരാധകർ കാത്തിരിക്കുന്നവയാണ്. പൃഥ്വിരാജിനെ പോലെതന്നെ ആരാധകർ നെഞ്ചിലേറ്റിയ വ്യക്തിയാണ് സുപ്രിയ പൃഥ്വിരാജ്. പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് 2011 ഏപ്രിൽ 25 ആയിരുന്നു ഇരുവരും വിവാഹിതരാകുന്നത്. 2014ൽ ഇരുവർക്കും മകൾ അലംകൃത പിറന്നു.
ഇന്ത്യൻ ജേണലിസ്റ്റും മുൻ ബിബിസി റിപ്പോർട്ടറുമായിരുന്നു സുപ്രിയ. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പ്രണയ വിവാഹമായിരുന്നു. പൃഥ്വിരാജും ആയുള്ള ഇന്റർവ്യൂവിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും പരസ്പരം സ്നേഹിക്കുന്നതും. ആരാധകരെ അറിയിക്കാതിരുന്ന ഇരുവരുടെയും വിവാഹം ചർച്ചാവിഷയമായിരുന്നു. മലയാളിയാണെങ്കിലും മുംബൈയിലാണ് സുപ്രിയ ജനിച്ചു വളർന്നത്.

ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസിൽ സജീവമാണ് സുപ്രിയ. സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും സുപ്രിയയും പൃഥ്വിരാജും തന്റെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് സുപ്രിയയുടെ പിറന്നാൾ ദിവസത്തെ ചിത്രങ്ങളാണ്. ജൂലൈ 31ന് ആയിരുന്നു നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയും ആയ സുപ്രിയയുടെ പിറന്നാൾ. ഇരുവരും ഒന്നിച്ചെടുത്ത് ഒരു സെൽഫി ആണ് പൃഥ്വിരാജ് പിറന്നാൾ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ ഇത്തവണ പൃഥ്വിക്കൊപ്പം ലണ്ടനിലായിരുന്നു സുപ്രിയ പിറന്നാൾ ആഘോഷിച്ചത്. ” ഹാപ്പി ബർത്ത് ഡേ പാർട്ണർ, നീ എന്റെ കൈ പിടിച്ചു കൂടെ ഉണ്ടെങ്കിൽ ഏതു വഴക്കും കഠിനം അല്ല, ഏതു യാത്രയും നീണ്ടതല്ല.” എന്ന ആശംസ കുറിപ്പോടെയാണ് പൃഥ്വിരാജ് സുപ്രിയയുമായുള്ള പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ചത്. തന്റെ പിറന്നാൾ ദിവസം അച്ഛനെ കുറിച്ചുള്ള ഒരു ഓർമ്മ ചിത്രവും കുറിപ്പും സുപ്രിയ മുൻപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.