ദേ ചേച്ചി പിന്നേം.!! കസവു സാരിയും മുല്ലപ്പൂവും മലയാളി മങ്കയായി സണ്ണി ലിയോൺ; മലയാള മണ്ണിനെ പുളകം കൊള്ളിച്ച് സണ്ണി ചേച്ചി.!! | Sunny Leone In kerala

Sunny Leone In kerala : ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. കേരളത്തിൽ പല തവണ താരം വന്നിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ മധുരരാജയിൽ താരത്തിന്റെ സൂപ്പർ ഹിറ്റ് ഡാൻസ് കൂടി ഉണ്ടായിരുന്നു.

ഇത്രയും വലിയ ഫാൻ ബേസ് ഉള്ള ആളാണ് താൻ എന്ന യാതൊരു അഹങ്കാരവും സണ്ണി ലിയോൺ കാണിക്കാറില്ല എന്നും മധുരരാജ എന്ന സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ മമ്മൂട്ടി സെറ്റിൽ വന്ന് കഴിഞ്ഞാൽ ഇരിപ്പിടത്തിൽ നിന്ന് ബഹുമാനത്തോടെ എഴുന്നേറ്റ് നിൽക്കുന്ന ഒരു താരമാണ് അവർ എന്നും ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ പറഞ്ഞിട്ടുണ്ട്. കേരളത്തെ ഒരുപാട് സ്നേഹിക്കുന്ന താരം ആയുർവേദ ചികത്സയ്ക്കും മറ്റുമായി ഒരുപാട് ദിവസങ്ങൾ കേരളത്തിൽ താമസിച്ചിട്ടുമുണ്ട്. ഇപോഴിതാ ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് താരമെത്തിയതിന്റെ വീഡിയോകളും ചിത്രങ്ങളും ആണ് വൈറൽ ആകുന്നത്. കസവു സാരിയുടുത്ത് മുല്ലപ്പൂ ചൂടി ആഭരണങ്ങൾ അണിഞ്ഞു അതിസുന്ദരിയായാണ് താരം ഇത്തവണ എത്തിയത്.

കോഴിക്കോട് നടക്കുന്ന ഫാഷൻ ഷോയിൽ താരം പങ്കെടുത്തു ഭിന്ന ശേഷികുട്ടികൾക്ക് വേണ്ടി നടത്തുന്ന ഫാഷൻ ഷോയിലാണ് താരം പങ്കെടുത്തത്. കുട്ടികളോടോപ്പം റാമ്പ് വാക് നടത്തിയും ആരാധകരോട് സംവദിച്ചുമാണ് താരം മടങ്ങിയത്.

സണ്ണി ലിയോണിനെ ഇത് വരെ കാണാത്ത വേഷത്തിൽ കണ്ടതോടെ ആരാധകർ ആവേശത്തിലായി മലയാളത്തിൽ സുഖമാണോ എന്ന് ഉറക്കെ ചോദിച്ചപ്പോഴാകട്ടെ ആവേശം ഇരട്ടിയാകുകയും ചെയ്തു. വീതിയേറിയ കസവുള്ള കേരള സാരിയും ഡീപ് ബാക്ക് നെക്ക് ജാക്കറ്റുമായിരുന്നു താരം ധരിച്ചത്. ഒരുപാട് ഹെവി അല്ലെങ്കിലും മനോഹരമായ ട്രെഡിഷണൽ ആഭരണങ്ങളാണ് താരം അണിഞ്ഞിരുന്നത്.അതേ സമയം കഴിഞ്ഞ ദിവസം നിലവാരമില്ലാത്ത ഡ്രെസ്സുകൾ കൊടുത്തു എന്ന് പറഞ്ഞു മോഡലുകൾ പ്രതിഷേധം നടത്തിയ ഈ ഷോയിൽ പങ്കെടുക്കാതെ തിരിച്ചു മടങ്ങിയ താരത്തെ സംഘാടകർ ഇടപെട്ട് തിരിച്ചു കൊണ്ട് വരികയായിരുന്നു.