സ്വപ്‌ന സാക്ഷാത്കാര നിമിഷത്തിൽ വൈഷ്ണവി.!! ആരാധക ഹൃദയങ്ങളെ കുണ്ഠിതപെടേണ്ട; ജിഷിനുമായുള്ള സന്തോഷ ചിത്രങ്ങൾ പങ്കുവെച്ച് വൈഷ്ണവി ക്യാപ്ഷൻ വൈറൽ.!! | Vyshnavi Kalyani Happy Moments With Jishin Mohan Malayalam

Vyshnavi Kalyani Happy Moments With Jishin Mohan Malayalam : സീരിയൽ രംഗത്തെ മിന്നും താരമാണ് ജിഷിൻ മോഹൻ. ഇപ്പോളും സീരിയലിനെ ഇഷ്ടപ്പെടുന്ന ഒരു ജന സമൂഹം നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. സീരിയൽ താരങ്ങളെ എന്നും ആരാധിക്കുന്ന ഒരു സമൂഹമാണ് മലയാളി വീട്ടമ്മമാർ, അല്ലെങ്കിൽ പെൺകുട്ടികൾ. അങ്ങനെ ഒരു ആരാധികയുടെ അനുഭവം പങ്കുവച്ചിരിക്കുകയാണ് വൈഷ്ണവി എന്ന യുവ നടി. ഇൻസ്റ്റാഗ്രാമിൽ ഒരുലക്ഷത്തിലധികം ആരാധകർ ഉള്ള ആളാണ് വൈഷ്ണവി. വൈഷ്ണവി ചെയ്യുന്ന റീൽസുകളും, പോസ്റ്റുകളും എല്ലാം നല്ല രീതിയിലുള്ള റീച്ച് കിട്ടാറുമുണ്ട്.

താൻ ഏറ്റവും ആരാധിക്കുന്ന നടന്മാരിൽ ഒരാൾ ആണ് ജിഷിൻ എന്നും, അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ സാധിച്ചതിൽ തനിക്ക് വളരെയധികം സന്തോഷം ഉണ്ടെന്നും വൈഷ്ണവി ക്യാപ്ഷൻ ആയിട്ട് ഇൻസ്റ്റയിൽ കൊടുത്തിരുന്നു. കണ്ണൂർ ജില്ലക്കാരൻ ആയ ജിഷിൻ, കണ്ണൂരിലെ നെടുംഗോം ഗവ.ഹൈസ്‌കൂളിൽ നിന്നാണ് താരം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

അതിനുശേഷം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി-കോമിൽ ബിരുദം നേടി. ജിഷിൻ മോഹൻ ബാംഗ്ലൂരിലെ ഐസിഐസിഐ ബാങ്കിൽ പ്രോസസ് അസോസിയേറ്റ് ആയി ജോലി ചെയ്തിട്ടുണ്ട്, തുടർന്ന് ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയായ ക്രിസ്റ്റൽ ഗ്രൂപ്പിൽ കളക്ഷൻ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മടുപ്പിക്കുന്ന ജോലികൾക്കിടയിൽ ജിഷിൻ ആശ്വാസം കണ്ടെത്തിയത് അഭിനയം എന്ന പാഷനിലൂടെ ആയിരുന്നു.

അഭിനയത്തിൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ച ജിഷിൻ ചെറിയ വേഷങ്ങളിലൂടെയാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്. ജിഷിൻ ചെറിയ വേഷങ്ങൾ ചെയ്യുന്ന സമയം മുതൽ താൻ ഒരു ആരാധിക ആയിരുന്നു എന്നും വൈഷ്ണവി പറഞ്ഞു വെക്കുന്നു. പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട് ആരും ജിഷിൻ പിന്നെയും വിവാഹം കഴിച്ചു എന്ന് തെറ്റിദ്ധരിക്കേണ്ടാ എന്ന രസകരമായ അടിക്കുറിപ്പ് ആണ് പ്രേക്ഷകർക്ക് കുറച്ചു കൂടെ രസകരമായി തോന്നിയത് എന്ന കമെന്റ്സ് ആണ് പോസ്റ്റിനു താഴെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നത്.