അമ്പതാം വയസ്സിൽ എത്തിയ ഇരട്ട സന്തോഷം.!! മക്കളുടെ ആദ്യ പിറന്നാൾ ആഘോഷമാക്കി സുമ ജയറാം; പൊന്നോമനകൾക്ക് വെറൈറ്റി പിറന്നാൾ ആഘോഷവുമായി താരങ്ങൾ.!! | Suma Jayaram Twin Babies First Birthday Celebration

Suma Jayaram Babies First Birthday Celebration : മലയാള സിനിമ പ്രേമികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച പ്രിയ നടിയാണ് സുമ ജയറാം. ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി, 1988 ൽ ഉൽസവപ്പിറ്റേന്ന് എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ചെറിയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സുമ ജയറാം. വിവാഹ ശേഷം സിനിമാ ലോകത്തു നിന്നും വിട്ടു മാറി സന്തോഷകരമായി കുടുംബ ജീവിതം നയിക്കുകയാണ് താരം. 2013 ല്‍ ആയിരുന്നു താരത്തിൻ്റെ ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായി സുമ വിവാഹിതയായത്. ഒമ്പത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് 2022 ജനുവരിയിൽ സുമയ്ക്കും ലല്ലുവിനും ഇരട്ട കുട്ടികള്‍ പിറന്നത്.

തൻ്റെ 48-ാം വയസ്സിൽ ആണ് നടി അമ്മയായത്. മക്കളുടെ മാമോദീസ ചടങ്ങിന്‍റെ ചിത്രങ്ങളും, കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിന്റെ ചിത്രങ്ങളും സുമ ഇടയ്ക്കിടെ സോഷ്യൽ മീഡിയിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പൊന്നോമനകളുടെ ഒന്നാം പിറന്നാൾ ആഘോഷം ബന്ധുക്കളേയും സുഹൃത്തുക്കളെയും വിളിച്ച് കൂട്ടി ഗംഭീരമായി നടത്തി.

ആന്‍റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നാണ് കുഞ്ഞുങ്ങളുടെ പേര്. ഹോട്ടലിൽ വച്ച് ജംഗിൾ തീമിലായിരുന്നു ബർത്ത്ഡെ പാർട്ടി നടത്തിയത്. സുമയും ഭർത്താവും കുഞ്ഞുങ്ങളും ഒപ്പം കുടുംബവും പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരുമെല്ലാം തന്നെ ഫ്ലോറൽ വസ്ത്രങ്ങൾ ആണ് ധരിച്ചത്. കുഞ്ഞുങ്ങളുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ ആശംസകളുമായി കമൻറ് ബോക്സിൽ എത്തി.