കാത്തിരിപ്പിന് വിരാമം.!! പ്രസവത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ വീണ്ടും വിശേഷം; സന്തോഷ വാർത്ത പങ്കുവെച്ച് ലക്ഷ്‌മി നായർ.!! | Lekshmi Nair Son Happy News Viral

Lekshmi Nair Son Happy News Viral : പാചക വിദഗ്ധയും പ്രശസ്ത ടെലിവിഷൻ അവതാരകയും ആണ് ലക്ഷ്മി നായർ. യൂട്യൂബിൽ ഇന്ന് ആയിരക്കണക്കിന് പാചക വ്ലോഗേഴ്‌സിനെ കാണാം എന്നാൽ അതിനൊക്കെ മുൻപ് തന്നെ പാചകം ആസ്വദിക്കാൻ മലയാളികളെ പഠിപ്പിച്ച താരമാണ് ലക്ഷ്മി നായർ.

കൈരളി ടീവി യിൽ ലക്ഷ്മി നായർ അവതരിപ്പിച്ച രണ്ട് പാചക പരിപാടികൾ ആയിരുന്നു മാജിക്‌ ഓവൻ, ഫ്ലേവേഴ്‌സ് ഓഫ് ഇന്ത്യ എന്നിവ. ഒട്ടനേകം പ്രേക്ഷകർ ഉണ്ടായിരുന്ന ടിവി ഷോകൾ ആയിരുന്നു രണ്ടും. പാചകത്തെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ട് മാത്രം ഇങ്ങനൊരു ഹോബി കൊണ്ട് നടന്ന ആളാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാദമിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ എൻ നാരായണൻ നായരുടെ മകളാണ് ലക്ഷ്മി നായർ. നിയമത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് ഡോക്ടറേറ്റും നേടിയ താരം ലോ അക്കാദമിയിൽ ലെക്ചറർ ആയും പിന്നീട് പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചിട്ടുണ്ട്.

അപ്പോഴും തന്റെ പാഷൻ ആയ പാചകത്തെ കൂടുതൽ ചേർത്ത് പിടിക്കാൻ താരം മറന്നില്ല. കാറ്ററീന എന്ന കാറ്ററിങ്ങ് സ്ഥാപനത്തിന്റെ ഉടമയാണ് ലക്ഷ്മി നായർ. ഇക്കഴിഞ്ഞ ദിവസമാണ് താരം തന്റെ വീട്ടിൽ ഒരു കുഞ്ഞു ജനിക്കാൻ പോകുന്ന സന്തോഷ വാർത്ത ആരാധകാരുമായി പങ്ക് വെച്ചത്.

എന്നാൽ ഇപ്പോൾ കുടുംബത്തിലെ മറ്റൊരു വിശേഷം പങ്ക് വെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം. ലക്ഷ്മിയുടെ മകന് നിയമത്തിൽ ഡോക്ടറേറ്റ് കിട്ടിയെന്നതാണ് ആ സന്തോഷ വാർത്ത. രണ്ട് മക്കളാണ് ലക്ഷ്മി നായർക്കുള്ളത് ഒരു മകളും ഒരു മകനും. മകനായ വിഷ്ണു ആണ് ഈ നേട്ടം കൈവരിച്ചത്. മുത്തച്ഛന്റെയും അമ്മയുടെയും പാത തന്നെയാണ് വിഷ്ണുവും തിരഞ്ഞെടുത്തത്. കേരള സർവകലാശാലയിൽ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ വ്യക്തി ലക്ഷ്മി നായരുടെ പിതാവ് എൻ നാരായണൻ നായർ. ഇപോഴിതാ മകളും അതിനു ശേഷം കൊച്ചു മകനും നിയമത്തിൽ ആ വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. യു മെയ്ഡ് അസ് പ്രൌഡ് എന്നാണ് മകനോപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് ലക്ഷ്മി നായർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ഷെയർ ചെയ്തിരിക്കുന്നത്.