ഒരുപാട് കാത്തിരുന്ന ആ നിമിഷം സത്യമായിരിക്കുന്നു; ഇന്ത്യൻ സിനിമ ലോകത്തിലെ ഇതിഹാസമായി പ്രിത്വിരാജ് എന്ന നടൻ മാറിക്കഴിഞ്ഞു, നേരിൽ കണ്ട് ആശംസ അറിയിച്ച് മണിക്കുട്ടൻ.!! | Manikuttan With Prithviraj Sukumaran

Manikuttan With Prithviraj Sukumaran : മലയാളി സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച അതുല്യ പ്രതിഭയാണ് മണിക്കുട്ടൻ എന്ന പേരിൽ നമുക്ക് സുപരിചിതനായ തോമസ് ജെയിംസ്. മണിക്കുട്ടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

മലയാളത്തിൽ ഒട്ടനവധി സിനിമകൾ ചെയ്തിട്ടുള്ള ആളാണ് മണിക്കുട്ടൻ. അഭിനയത്തോടുള്ള തന്റെ അഭിനിവേശവും ആവേശവും ഒരു മികച്ച നടൻ എന്നതിൽ മണിക്കുട്ടന്റെ ഉള്ളിൽ എന്നും നിറഞ്ഞു നിൽക്കുന്നു. ഇതിനുള്ള തെളിവാണ് ആട് ജീവിതത്തിലെ പൃഥ്വിരാജിന്റെ അഭിനയത്തിനെ പ്രശംസിച്ചുകൊണ്ട് മണിക്കുട്ടൻ പങ്കുവെച്ച പോസ്റ്റ്. “വായിച്ചു തീർത്ത നോവലുകളിൽ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ആട് ജീവിതം. ആ കഥാപാത്രമാകാൻ പൃഥ്വിരാജ് എന്ന രാജുവേട്ടൻ രൂപം കൊണ്ടും ഭാവം കൊണ്ടും മാനസികമായി തയ്യാറെടുത്തു അതഭിനയിച്ചു വിജയിച്ചപ്പോൾ അദ്ദേഹത്തോടുള്ള ആദരവ് വാക്കുകൾ കൊണ്ട് പ്രശംസിച്ചു നൽകാവുന്നതല്ല.

ആട് ജീവിതം സിനിമ കാണുമ്പോൾ വായിച്ചതിനേക്കാൾ ഏറെ അത്രയേറെ നജീബ് എന്ന ആ കഥാപാത്രം മനസ്സിൽ തൊട്ടു. പ്രവാസജീവിതം പച്ചയായി ആവിഷ്കരിച്ചിരിക്കുന്ന ഈ ചിത്രത്തിലെ അതിജീവനകഥാപാത്രത്തിലൂടെ പ്രിത്വി രാജ് എന്ന നടൻ ഇന്ത്യൻ സിനിമലോകത്തിലെ ഇതിഹാസമായി മാറിയിരിക്കുന്നു. അദ്ദേഹത്തെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാൻ പറ്റിയതിൽ അതിയായ സന്തോഷം”. എന്ന നീണ്ട അഭിനന്ദന കുറിപ്പോടെയാണ് മണിക്കുട്ടൻ പൃഥ്വിരാജിനൊപ്പം ഉള്ള ഫോട്ടോകൾ പങ്കുവെച്ചത്.

വെള്ള ടീഷർട്ടും ജീൻസ് ഇട്ട പൃഥ്വിരാജിന് സ്നേഹത്തോടെ പൂക്കൾ സമ്മാനിക്കുന്ന മണിക്കുട്ടനെ ഫോട്ടോയിൽ കാണാം. 2004-ൽ ഒരു ടെലിവിഷൻ സീരിയലിലെ കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രത്തിലൂടെയാണ് മണിക്കുട്ടൻ നമുക്ക് സുപരിചിതനായത് അറിയപ്പെടുന്നത് . വളരെ ചെറുപ്പത്തിലെ തന്നെ സിനിമയോടും അഭിനയത്തോടുള്ള അടങ്ങാത്ത സ്നേഹവും പാഷനും കൊണ്ടാണ് മണിക്കുട്ടൻ ഇന്ന് കാണുന്ന ഈ നിലയിൽ എത്തിയത്. വർഷങ്ങളോളം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിൻ്റെ ഭാഗമായിരുന്നു . 2021 ലെ ബിഗ് ബോസ് മലയാളം സീസൺ 3യിലെ ടൈറ്റിൽ വിജയിയാണ്. വർണ്ണച്ചിറകുകൾ ആയിരുന്നു മണിക്കുട്ടന്റെ അരങ്ങേറ്റ ചിത്രം. മാമാങ്കം, മരക്കാർ: അറബിക്കടലിന്റെ സിംഹം തുടങ്ങി മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമാകാൻ മണിക്കുട്ടന് സാധിച്ചിട്ടുണ്ട്.