45 ന്റെ നിറവിൽ മമ്മുക്കയും ഭാര്യയും; വാര്യർ പറഞ്ഞത് പോലെ ഇത് അയാളുടെ കാലമല്ലേ, ഉപ്പക്കും ഉമ്മക്കും ആശംസയുമായി കുഞ്ഞിക്ക.!! | Mammootty 45 Th Wedding Anniversary

Mammootty 45 Th Wedding Anniversary : മലയാളികൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന, സ്വകാര്യ അഹങ്കാരമായി കാണുന്ന പ്രിയ താരമാണ് മമ്മൂട്ടി. കൊച്ചു കുട്ടികളെന്നോ പ്രായമായവർ എന്നോ വ്യത്യാസമില്ലാതെ അഭിസംബോധന ചെയ്യുന്ന മമ്മുക്ക എന്ന വിളിയിൽ തന്നെ മമ്മൂട്ടിയോടുള്ള മലയാളികളുടെ അതിരില്ലാത്ത സ്നേഹം കാണാം.

വര്ഷങ്ങൾ നീണ്ട അഭിനയപരിചയം മാത്രമല്ല മമ്മൂട്ടി എന്ന നടനെ വ്യത്യസ്ഥനാക്കുന്നത്, ലുക്കിലും സ്റ്റൈലിലും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ പോലും അപ്ഡേറ്റഡ് ആകാൻ കാണിക്കുന്ന അദ്ദേഹത്തിന്റെ ചുറു ചുറുക്കും അധ്വാനവുമാണ് ഓരോ സിനിമ ആരാധകരും അദ്ദേഹത്തെ നെഞ്ചോട് ചേർക്കുന്നതിന്റെ പ്രധാന കാരണങ്ങൾ. പ്രായം കൂടുംതോറും ആകാര ഭംഗിയും അഭിനയമികവും കൂടുന്ന അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടി.

നടന വിസ്മയം കൊണ്ട് മാത്രമല്ല നിലപാടുകൾ കൊണ്ടും മമ്മൂട്ടി എന്ന താരം മലയാളികളെ അത്ഭുധപെടുത്തുകയാണ് ചെയ്തിട്ടുള്ളത്. അത് കൊണ്ടാണ് പ്രായമായവർ മുതൽ കൊച്ചു കുഞ്ഞുങ്ങൾ വരെ അടങ്ങുന്ന വലിയൊരു ആരാധക വൃന്തങ്ങളെ അദ്ദേഹത്തിന് സൃഷ്ടിക്കാൻ ആയത്. ഒരു നടൻ എന്ന നിലയിൽ മമ്മൂട്ടി എന്ന നടന്റെ ഗ്രാഫ് പരിശോധിച്ചാൽ പ്രായം കൂടും തോറും അദ്ദേഹം തന്റെ കരിയറിൽ ഓരോ പടി ഉയരുന്നത് മാത്രമാണ് കാണാൻ കഴിയുക. മമ്മൂട്ടിയോടൊപ്പം എപ്പോഴും നിഴൽ പോലെ കാണാവുന്ന ആളാണ്‌ ഭാര്യ സുൽഫത്ത്.

ഇരുവരുടെയും ജോഡി പ്രേക്ഷകർ ഏറെ സ്നേഹത്തോടെയാണ് കാണുന്നത്. ഇപോഴിതാ 45 വർഷത്തെ വിവാഹജീവിതത്തിന്റെ വാർഷികം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മുക്കയും ഭാര്യ സുൽഫത്തും. ഉപ്പക്കും ഉമ്മക്കും വിവാഹവാര്ഷിക ദിനാശംസകളുമായി എത്തിയിരിക്കുകയാണ് പ്രിയ താരം ദുൽഖർ സൽമാൻ. നിങ്ങളുടേതായ രീതിയിൽ നിങ്ങളൊരു പ്രപഞ്ചം തന്നെ സൃഷ്ടിച്ചു അതിൽ ഞങ്ങൾക്കും ഭാഗമാകാൻ കഴിഞ്ഞു. ഒരുമിച്ചുള്ള നിങ്ങൾ കൂടുതൽ മനോഹരമാണ് എന്നാണ് താരം ഇൻസ്റ്റയിൽ കുറിച്ചത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.