നാലു പേരുമൊത്ത് അഞ്ചാം വിവാഹ വാർഷികം; പിരിയുമെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ ജയിച്ച് കയറിയ ജീവിത പാഠവം, നിലക്കും നിറ്റാരക്കും ഒപ്പം വിവാഹ വാർഷികം അടിച്ച് പൊളിച്ച് പേർളിയും ശ്രീനിഷും.!! | Pearle Maaney Srinish Aravind 5 Th Wedding Anniversary

Pearle Maaney Srinish Aravind 5 Th Wedding Anniversary : അവതാരികയും അഭിനേത്രിയും യൂട്യൂബറും ഒക്കെയായി മലയാള ഫിലിം ഇൻഡസ്ട്രിയിലേക്ക് വന്ന വ്യക്തിയാണ് പേളി മാണി. പേളി മാണിയെയും ശ്രീനിയെയും അറിയാത്ത മലയാളികൾ വളരെ കുറവായിരിക്കും.

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ഇരുവരും പ്രണയത്തിൽ ആവുകയും 2019 വിവാഹം കഴിക്കുകയും ചെയ്തു. ഇന്നേക്ക് പേളി ശ്രീനിഷ് ദമ്പതികൾ സന്തോഷത്തിന്റെ 5 വർഷങ്ങൾ തികച്ചിരിക്കുകയാണ്. ഇപ്പോൾ പേളി മാണിക്കും ശ്രീനിക്കുമുള്ള ഫാൻസിനെക്കാൾ കുഞ്ഞുങ്ങളായ നില മോൾക്കും നിറ്റാരയ്ക്കും ഉണ്ട്. കുഞ്ഞുങ്ങളായ ബേബി നിലയുടെയും നിറ്റാരയുടെയും ഒരു ഫാൻ പേജ് ആണ് വെഡിങ് ആനിവേഴ്സറിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഇതിനോടകം രണ്ടായിരത്തിൽ അധികം ലൈക്കുകളും ആശംസകൾ പറഞ്ഞുകൊണ്ടുള്ള കമന്റുകളും പോസ്റ്റിനു താഴെ വന്ന് നിറഞ്ഞു. ഇരുവരുടെയും ഒരു കല്യാണ ഫോട്ടോയും നിലയും നിറ്റാരക്കും ഒപ്പം എടുത്ത ഫോട്ടോകളും ആണ് ഫാൻ പേജ് പങ്കുവെച്ചിട്ടുള്ളത്. ഡി ഫോർ ഡാൻസിന്റെ മൂന്ന് സീസണുകളിലെ അവതാരികയായാണ് പേളി മണി മലയാളി പ്രേക്ഷകർക്കും മുന്നിൽ പ്രസിദ്ധയായി വരുന്നത്. പിന്നീട് 2018 ലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിൽ ,പേളി തൻ്റെ സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പ്രണയബന്ധത്തിൽ ഏർപ്പെട്ടു.

ഇരുവരും വിവാഹിതരാകാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ വീട്ടുകാർ എതിർത്തില്ല. 2019 ജനുവരി 17 ന് പേളി മാണിയും ശ്രീനിഷ് അരവിന്ദും ഒരു സ്വകാര്യ ചടങ്ങിലൂടെ വിവാഹനിശ്ചയം നടത്തി. 2019 മെയ് 5ന് ദമ്പതികൾ ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായി. 8 മെയ് 2019 ന് അവർ ഒരു ഹിന്ദു വിവാഹ ചടങ്ങും നടത്തുകയുണ്ടായി. ഇരുവർക്കും ഇന്ന് രണ്ട് ഓമന പെൺമക്കൾ ഉണ്ട്‌, നിലയും നിറ്റാരയും. 20 മാർച്ച് 2021 ന് നിലയും 13 ജനുവരി 2024 ന് നിറ്റാരയും ജനിച്ചു. നടനും യൂട്യൂബർ ഒക്കെയായ ശ്രീനിഷിനേക്കാളും പേളി മാണിയെക്കാളും സോഷ്യൽ മീഡിയയിൽ ആരാധകരുള്ളത് ഇപ്പോൾ നില ബേബിക്കും നിറ്റാരയ്ക്കും ആണ്. കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ക്യൂട്ട് ക്യാപ്ഷൻ ഇട്ട് ഫാൻ പേജുകളും നിലയുടെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്ന് പേളി മാണിയും പങ്കു വയ്ക്കാറുണ്ട്. ഫോട്ടോകൾ അതിവേഗം വൈറലാകാറുണ്ട്.