സർപ്രൈസുകൾ അതി മനോഹരമാണ്.!! എയർപോർട്ടിൽ കമൽ ഹസ്സനും മകൾക്കും സർപ്രൈസ് ഒരുക്കി സുഹാസിനി; സന്തോഷ ചിത്രങ്ങൾ വൈറൽ.!! | Suhasini Hasan Surprise Meet Up With Kamal Haasan And Akshara Haasan

Suhasini Hasan Surprise Meet Up With Kamal Haasan And Akshara Haasan : സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങളാണ് സുഹാസിനി മണിരത്നവും കമൽ ഹസ്സനും. 80 കളിൽ സൗത്ത് ഇന്ത്യ ഭരിച്ച നായികാ നായകന്മാർ മാത്രമല്ല സിനിമ ലോകത്ത് ഇപ്പോഴും തിളങ്ങുന്ന താരങ്ങൾ കൂടിയാണ് ഇരുവരും.

കമൽ ഹസ്സന്റെ സഹോദരി പുത്രി കൂടിയായ സുഹാസിനി മലയാളി പ്രേക്ഷകർ ഒരുപാട് സ്നേഹിക്കുന്ന താരം കൂടിയാണ്. സൗത്ത് ഇന്ത്യൻ സിനിമയെ ലോകത്തിന്റെ തന്നെ ശ്രദ്ധയിൽ കൊണ്ട് വന്ന ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ സൃഷ്ടാവായ മണിരത്നത്തിന്റെ ഭാര്യ കൂടിയായ സുഹാസിനി നടിയായും നിർമ്മാതാവായുമെല്ലാം ഇൻഡസ്ട്രിയിൽ സജീവമാണ്. നടന്മാരെപ്പോലെയല്ല സിനിമയിൽ എത്ര തിളങ്ങിയാലും ഒരു സമയം കഴിഞ്ഞാൽ പ്രാധാന്യം നഷ്ടപ്പെടുന്നവരും അല്ലെങ്കിൽ സ്വയം സിനിമയിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുന്നവരുമാണ് നായികമാർ എന്നാൽ ആ ചരിത്രം തിരുത്തിക്കുറിച്ച സുഹാസിനി എല്ലാവർക്കും ഒരു അത്ഭുതമാണ്. കൂടെവിടെ എന്ന മമ്മൂട്ടി ചിത്രമായിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം.

തരത്തിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം പൂക്കാലം ആണ്. രൂപത്തിലും ഭാവത്തിലും മലയാളത്തനിമ നിറയുന്ന താരം മലയാളിയാണെന്നാണ് പലരും കരുതിയിരുന്നത്. നായിക വേഷങ്ങളിൽ തുടങ്ങി ഇന്ന് അമ്മവേഷങ്ങളിൽ വരെ തിളങ്ങുന്ന താരത്തിനെ മലയാളികൾ അത്രയേറെ സ്നേഹിക്കുന്നു എന്നതാണ് സത്യം.

എൺപതുകളിലെ സൗത്ത് ഇന്ത്യൻ സിനിമയുടെ മുഖങ്ങളായ താരങ്ങളെ എല്ലാം ഒന്നിച്ചു ചേർക്കുന്ന ഒരു റീ യൂണിയൻ ക്ലബ്ബും താരത്തിന്റെ നേതൃത്വത്തിൽ ആണ് രൂപീകരിച്ചത്. പ്രേക്ഷകർ കാണാനും അറിയാനും ഒരുപാട് ആഗ്രഹിക്കുന്ന നായിക നായകന്മാരെയെല്ലാം ഒരുമിച്ചു കാണുന്നത് ആരാധകർക്കും കൗതുകമാണ്. ഇടയ്ക്കിടെ ഇവർ ഒരുമിച്ച് കൂടുകയും ഡാൻസും പാട്ടുമൊക്കെയായി സമയം ചിലവഴിക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് സുഹാസിനി ഇപ്പോൾ എയർപോർട്ടിൽ വെച്ച് കമൽഹാസനെ സർപ്രൈസ് ആയി കണ്ടു മുട്ടിയതിന്റെ സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് സുഹാസിനി. കുടുംബം ഒരു ഫ്ലൈറ്റിൽ, സർപ്രൈസുകൾ വളരെ മനോഹരമാണ് എന്നാണ് കമൽഹസ്സനും മകളുമൊന്നിച്ചുള്ള ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് താരം പറയുന്നത്.