കണ്ണ് നിറച്ച് സുഹാന – ബഷീർ ലൗ സ്റ്റോറി.!! പ്രണയം എന്തെന്ന് അറിഞ്ഞത്ത് സുഹാനയിൽ നിന്ന്; പ്രണയ സാഫല്യത്തിന്റെ ഒരു വ്യാഴവട്ടകാല കഥയുമായി താരങ്ങൾ.!! | Suhana Basheer Bashi Love Story
Suhana Basheer Bashi Love Story : സോഷ്യൽ മീഡിയ പേഴ്സണാലിറ്റി യും യൂട്യൂബറുമാ യ ബഷീർ ബഷി യുടെയും ഭാര്യ സുഹന ബുഷിയുടെയും അഭിമുഖമാണ് യൂട്യൂബിലൂടെ വയറലായി കൊണ്ടിരിക്കുന്നത്. ആദ്യം മുതലേ സെലിബ്രിറ്റി സ്റ്റാറ്റസുള്ള ബഷീർ ബഷീക്ക് ബിഗ് ബോസിൽ നിന്നു കൂടെയുള്ള പ്രശസ്തി പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിക്കൊടുത്തു.
സുഹാനയെ കൂടാതെ ബഷീറിനെ മുഷൂറ എന്നൊരു ഭാര്യ കൂടിയുണ്ട്.ബഷീറിനെയും കുടുംബത്തെയും മലയാളികൾക്ക് പ്രത്യേകിച്ച് പറഞ്ഞു കൊടുക്കേണ്ട ആവശ്യം വരുന്നില്ല.വളരെ കൗതുകത്തോടെയാണ് ജനം ബഷീർ കുടുംബത്തെ നോക്കി കാണുന്നത്.രണ്ടു ഭാര്യമാരും അവരുടെ മക്കളും കൂടി ഒരു വീട്ടിൽ സുഖവും സന്തോഷത്തോടുകൂടിയും കഴിയുന്ന വീഡിയോസും ഗെയിംസുമാണ് ബഷീർ തന്റെ സോഷ്യൽ മീഡിയ കണ്ടന്റ് ആയി പങ്ക്വയ്ക്കാറുള്ളത്.
രണ്ടാം ഭാര്യയായ മുഷൂറ ബഷീറിന്റെയും ഒന്നാം ഭാര്യയായ സുഹാനയുടെയും ലൗ സ്റ്റോറി യെ കുറിച്ച് ചോദിക്കുന്ന ഇന്റർവ്യൂ ആണ് സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.ഇതുവരെ 9 ലക്ഷത്തിലധികം പേർവീഡിയോ കണ്ടു.കൂടാതെ പ്രേക്ഷകരിൽ നിന്നും ചോദ്യങ്ങളും അഭിനന്ദനങ്ങളും പോസ്റ്റിന് താഴെ വന്ന് നിറഞ്ഞു.16 ലക്ഷത്തിലധികം സബ്സ്ക്രൈബേർസ് ഉള്ള മുഷൂറയുടെ ചാനലിൽ തന്നെയാണ് അഭിമുഖത്തിന്റെ രണ്ടാം ഭാഗവും പങ്കുവെച്ചിട്ടുള്ളത്.
ബഷീറിന്റെ ഉപ്പായും ജേഷ്ഠനും താനും കൂടി പണ്ട് കപ്പലണ്ടി കച്ചവടത്തിന് പോയതും അവിടെ വെച്ച് സ്കൂൾ യൂണിഫോമിട്ട സുഹാനയെ കാണുന്നതും പരിചയപ്പെടുന്നതും അടക്കമുള്ള കഥകളാണ് ബഷീർ പ്രേക്ഷകരോട് പങ്കുവെച്ചത്.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നെങ്കിലും കഥകളും പ്രണയ വിശേഷങ്ങളും മുഴുവനായും ഇവർ പുറത്ത് പറഞ്ഞിട്ടില്ല.വളരെ ആകാംക്ഷയോടെയാണ് ബഷീർ സുഹാന ആരാധകർ ഈ വിശേഷങ്ങളെ നോക്കിക്കാണുന്നത്.