ഓർമ്മകൾ റീക്രിയേറ്റ് ചെയ്യാൻ എന്ത് രസമാണ്; എക്കാലത്തും ഏറ്റവും മികച്ചത്, സന്തോഷ ഓർമ്മകൾ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്.!! | Sowbhagya Venkitesh Recreate Memory

Sowbhagya Venkitesh Recreate Memory : സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരങ്ങളാണ് താര കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അമ്മയെപ്പോലെ മകൾ സൗഭാഗ്യയും നല്ലൊരു നർത്തകിയാണ്. ഇവർ പങ്കുവെക്കുന്ന പുത്തൻ വിശേഷങ്ങൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

അർജുൻ സോമശേഖരൻ ആണ് സൗഭാഗ്യയുടെ ഭർത്താവ്. അമ്മ താര കല്യാണിന് മകളുടെ ഭർത്താവ് മാത്രമല്ല അർജുൻ, സ്വന്തം മകൻ തന്നെയാണ്. സോഷ്യൽ മീഡിയയിൽ സൗഭാഗ്യക്കൊപ്പം അർജുനും വീഡിയോയിൽ സജീവമാകാറുണ്ട്. ഇവരുടെ ഒരേയൊരു മകളാണ് സുദർശന. കൊച്ചു ബേബി എന്നാണ് സൗഭാഗ്യ മകളെ സ്നേഹത്തോടെ വിളിക്കുന്നത്. മകളുടെ വിശേഷങ്ങളും ഇവരുടെ യൂട്യൂബ് ചാനലിലെ പ്രധാന കണ്ടന്റ് ആണ്. സൗഭാഗ്യയെ പോലെ തന്നെ മകളും ഒരു താരമാണ്. ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെച്ച മറ്റൊരു വീഡിയോയാണ് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.

കുട്ടിക്കാലത്ത് സൗഭാഗ്യയും അമ്മ താര കല്യാണും ചേർന്നെടുത്ത ഒരു മനോഹരമായ ചിത്രം മകൾ സുദർശനയോടൊപ്പം ക്രിയേറ്റ് ചെയ്യുന്നതാണ് ഇത്തവണത്തെ ഇവരുടെ വീഡിയോയിലെ പ്രധാന കണ്ടന്റ്. പച്ച നിറമുള്ള സാരിയിൽ താര കല്യാണും കുഞ്ഞ് സൗഭാഗ്യ പട്ടുപാവാടയും കാശി മാലയും മുല്ലപ്പൂവും വെച്ച ഒരു ഫോട്ടോ അതുപടി തന്റെ മകളോടൊപ്പം റീ ക്രീയേറ്റ് ചെയ്യാൻ ശ്രമിക്കുകയാണ് സൗഭാഗ്യ. അതിനായി അമ്മയോടും മോളോടുമൊപ്പം ഷോപ്പിംഗ് സെന്ററിൽ പോകുന്നതും ആവശ്യമായ വസ്ത്രങ്ങൾ പർച്ചേസ് ചെയ്യുന്നതുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സൗഭാഗ്യയുടെ കുട്ടിക്കാലത്ത് അമ്മ താരാ കല്യാൺ മകൾക്കായി കാശിമാല വാങ്ങിച്ച പഴയ കഥയെല്ലാം തന്റെ ആരാധകരോട് താരം പറയുന്നുണ്ട്. അതുപടി തന്നെ ക്രിയേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിലും തന്നെക്കൊണ്ട് പറ്റുന്നതുപോലെ താൻ ശ്രമിച്ചിട്ടുണ്ട് എന്ന് താരം പറയുന്നു. വീഡിയോ കണ്ടതിനു ശേഷം പ്രേക്ഷകരുടെ അഭിപ്രായങ്ങളും കമന്റ് ആയി രേഖപ്പെടുത്തണമെന്നും സൗഭാഗ്യ വീഡിയോയിൽ പ്രത്യേകം പറയുന്നുണ്ട്. പങ്കുവെച്ച വീഡിയോയിൽ നിരവധി ആളുകളാണ് ഇതിനോടകം തന്നെ കമന്റ് ചെയ്തിരിക്കുന്നത്.