സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള യാത്ര.!! കൊടി പറത്തി ആവേശമായി മമ്മുക്ക; കുരുന്നുകളുടെ സ്വപ്ങ്ങൾക്ക് കാവലായി മെഗാസ്റ്റാർ.!! | Soccer Safari Flagged Of By Mammootty

Soccer Safari Flagged Of By Mammootty : ഫുട്ബോൾ താരം സി കെ വിനീതിന്റെ നേതൃത്വത്തിൽ ഉള്ള 13 ദ് ഫൌണ്ടേഷനും നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഉള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും പ്ലാൻ ഡി ട്രിപ്സും ചേർന്ന് സംഘടിപ്പിക്കുന്ന നന്മ നിറഞ്ഞ ഒരു യാത്രയാണ് സോക്കർ സഫാരി എന്ന ഭാരതയാത്ര.

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ കായിക പരിശീലനത്തിനും ഫുട്ബോൾ പ്രചരണത്തിനും വേണ്ടിയാണ് കായിക താരങ്ങളുടെ ഈ ഉദ്യമം. ഫുട്ബോൾ താരങ്ങൾ ആയ റിനോ ആന്റോ, മുഹമ്മദ്‌ റാഫി, അനസ്, എൻ പി പ്രദീപ് എന്നിവർ ചേർന്ന് രൂപീകരിച്ച സംഘടനയാണ് 13 ദ് ഫൌണ്ടേഷൻ.

ആദിവാസി കുട്ടികളിൽ നിന്ന് കഴിവുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ഇന്ത്യൻ ഫുട്ബോൾ രംഗത്തേക്ക് വളർത്തിയെടുക്കുക എന്നതാണ് 13 ദ് ഫൌണ്ടേഷൻ ലക്ഷ്യമിടുന്നത്. മ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ആട്ടക്കള എന്ന പദ്ധതിയുടെ തുടർ പ്രവർത്തനം എന്ന നിലയിലാണ് സോക്കർ സഫാരി നടത്തപ്പെടുന്നത്. ഗോത്ര വർഗ സമൂഹത്തിൽ നിന്ന് മികച്ച കായിക താരങ്ങളെ തിരഞ്ഞെടുക്കാനും കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് പോകുന്നത് തടയാനും വേണ്ടി നടത്തിയ പദ്ധതി ആയിരിന്നു ആട്ടക്കള.

കൊച്ചിയിൽ നിന്ന് തുടങ്ങുന്ന യാത്ര ഭാരതം മുഴുവൻ കറങ്ങി നാലര മാസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കും. കുട്ടികൾക്ക് വേണ്ടി സ്പോർട്സ് അക്കാദമികൾ സ്ഥാപിക്കാൻ സ്ഥലങ്ങൾ കണ്ടെത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം. കേരളത്തിൽ മാത്രം പത്തോളം അക്കാദമികൾ സൃഷ്ടിക്കുക എന്നതാണ് സംഘാടകരുടെ പദ്ധതി. കേരളത്തിന്‌ പുറത്തും അങ്ങനെ തന്നെ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഫുട്ബോൾ അക്കാദമികളുടെ പ്രവർത്തനങ്ങൾ പഠന വിധേയമാക്കുക എന്നതും യാത്രയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. കൊച്ചിയിൽ വെച്ച് നടന്ന ഫ്ലാഗ് ഓഫ്‌ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് മമൂട്ടിയാണ് കായിക താരങ്ങളുടെ ഈ പ്രവർത്തിയെ താരം അഭിനന്ദിക്കുകയും ചെയ്തു.