ആരാധികയെ നെഞ്ചോട് ചേർത്ത് സിത്താര!! ഗായികക്ക് കയ്യടിച്ച് ആരാധകർ; സ്വപ്നം നിറവേറിയ സന്തോഷത്തിൽ ആരാധിക… | Singer Sithara Krishnakumar Fan Girl Dreame Moment
Singer Sithara Krishnakumar Fan Girl Dreame Moment : തന്റെ സ്വതസിദ്ധമായ ശബ്ദം കൊണ്ടും ഗാനാലാപന ശൈലി കൊണ്ടും മലയാളികളുടെ ഹൃത്തിൽ ഇടം നേടിയ ഗായികയാണല്ലോ സിതാര കൃഷ്ണകുമാർ. ഒരു ഗായിക എന്നതിലുപരി മികച്ചൊരു നർത്തകിയായും മ്യൂസിക് കമ്പോസറായും ലക്ഷക്കണക്കിന് ഗാനാസ്വാദകരുടെ ഇഷ്ട താരമായി മാറാൻ സിത്താരക്ക് കഴിഞ്ഞിരുന്നു.
മലയാള സിനിമക്ക് പുറമേ തമിഴ് തെലുങ്ക് സിനിമയിലെ ഗാനങ്ങൾക്ക് ഈണം പകർന്നതിനാൽ ഇൻഡസ്ട്രിക് പുറത്തും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഹിന്ദുസ്ഥാനി, കർണാട്ടിക് സംഗീതത്തോടൊപ്പം തന്നെ ക്ലാസിക്കൽ സംഗീത ലോകത്തും താരമായ സിതാര മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല ലൈവ് മ്യൂസിക് ഇവന്റുകളിലൂടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കാനും താരത്തിന് സാധിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ കാനഡയിൽ സംഘടിപ്പിച്ച ഒരു മ്യൂസിക് ഇവന്റിനിടെ തന്റെ കടുത്ത ആരാധികമാരിൽ ഒരാൾക്ക് സിത്താര കൃഷ്ണകുമാർ നൽകിയ സർപ്രൈസിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരിക്കുന്നത്. പ്രേക്ഷക ലക്ഷങ്ങൾ നെഞ്ചേറ്റിയ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന സിനിമയിലെ ” മിഴിയോരം നനഞ്ഞൊഴുകും” എന്ന ഗാനമാലപിക്കുന്നതിനിടെ തന്റെ കടുത്ത ആരാധികയായ ടീന സാഫിക്ക് തന്റെ കൂടെ ഗാനം ആലപിക്കാൻ താരം അവസരം നൽകുകയായിരുന്നു.
തന്റെ ആരാധികയെ ചേർത്തുപിടിച്ചു പാടാനും ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു സ്നേഹം മുത്തം നൽകാനും സിതാര മറന്നില്ല. “സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നതിന്റെ ആവേശം എപ്പോഴും വിവരണാതീതമാണ്” എന്നൊരു ക്യാപ്ഷനിലായിരുന്നു തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്തിന്റെ സന്തോഷം ടീന സാഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നത്. ഈയൊരു ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറിയതോടെ തന്റെ പ്രിയപ്പെട്ട ആരാധികമാരിൽ ഒരാളുടെ സ്വപ്നം സഫലീകരിക്കാൻ സഹായിച്ച സിതാരയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.