3 വർഷത്തെ അധ്വാനം.!! ചന്ദ്രനെ കയ്യിലേന്തുന്ന ക്രിസ്തു; ഈ ചിത്രത്തിന് പിന്നിലെ അത്ഭുത കഥ കേട്ടോ.!? | Yesu Kristu Holding Moon Photo Story

Yesu Kristu Holding Moon Photo Story : മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ കേട്ടത് പോലെ ഫോട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റില്ല പക്ഷേ പഠിക്കാൻ പറ്റും. അതെ ഒരു വലിയ അധ്വാനത്തിന്റെയും ഹാർഡ് വർക്കിന്റെയും കഥ പറയുന്ന ഒരു മനോഹര ഫോട്ടോഗ്രഫി ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

ലിയാനാർഡോ സെൻസിസ് എന്ന ഫോട്ടോഗ്രാഫറാണ് വൈറൽ ആയ ചിത്രം പകർത്തിയത്. അതി ഭീമനായ ഒരു പൂർണ്ണ ചന്ദ്രനെ ഇരു കയ്യും ഉപയോഗിച്ച് ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ക്രിസ്തുവിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ലിയാനാർഡോ സെൻസിസ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പങ്ക് വെച്ചത്. ഒറ്റ നോട്ടത്തിൽ ഫോട്ടോഷോപ്പ് ആണോ എന്ന് പോലും തോന്നിപ്പോകുന്ന ഒരു ചിത്രമാണ് ഇത്.

എന്നാൽ ഈ ചിത്രം പകർത്താൻ വേണ്ടി ലിയാനാർഡോ എടുത്തത് 3 വർഷമാണ്. ഈ ചിത്രത്തോടൊപ്പം തന്നെ ഈ ലക്ഷ്യത്തിലെത്തും മുൻപ് എടുത്ത ചിത്രങ്ങളും പങ്ക് വെച്ചിട്ടുണ്ട്. ബ്രസീലിലെ റിയോഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമർ ശില്പത്തിന്റെ ചിത്രമാണ് ഈ മനോഹരമായ ഫോട്ടോയ്ക്കായി ഉപയോഗിച്ചത്. ചന്ദ്രന്റെ പൊസിഷൻ കൃത്യമായി ശില്പത്തിന്റെ കൈകളിൽ എത്തുന്നത് വരെ കാത്തിരുന്നു പകർത്തിയ ഈ ചിത്രം ഒരു ഫോട്ടോഗ്രാഫറുടെ അധിവിദഗ്ദ്ധമായ കഴിവും തന്റെ ജോലിയോടുള്ള അയാളുടെ ഡെഡിക്കേഷനും ആണ് കാണിക്കുന്നത്.

ക്രൈസ്റ്റ് ദി റിഡീമർ ശില്പത്തിൽ നിന്നും ഏഴു മൈൽ (11കിലോ മീറ്ററിലേറെ ദൂരം) അകലെയുള്ള നിറ്റെറോയിലെ റിയോഡി ജനീറ മുനിസിപ്പാലിറ്റിയിലെ ഇക്കാരായി എന്ന ബീച്ചിൽ നിന്ന് കൊണ്ടാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. ജൂൺ 4 നാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചിത്രം എടുക്കുന്നതിനു മുന്നോടിയായി ചന്ദ്രന്റെ വിന്യാസം പഠിക്കാൻ കഴിഞ്ഞ 3 വർഷം ചിലവഴിച്ചതായാണ് അദ്ദേഹം ബ്രസീലിയൻ മാധ്യമമായ ഔട്ട്‌ലറ്റ് G 1 നോട്‌ പറഞ്ഞത്.