ഞങ്ങളുടെ ജീവിതത്തിലെ പുതിയ വിശേഷം; രണ്ടാമത്തെ മകളുടെ ആദ്യത്തെ വിശേഷം ആഘോഷമാക്കി സിജു വിൽസൺ; താരപുത്രിക്ക് നൽകിയ വെറൈറ്റി പേര് കേട്ടോ.!! | Siju Wilson Baby Naming Ceremony

Siju Wilson Baby Naming Ceremony : ഇതാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന പുതിയ സന്തോഷം, കുഞ്ഞു റൂഹിയെ ആരാധകർക്ക് മുൻപിൽ പരിചയപ്പെടുത്തി പ്രിയ താരം സിജു വിൻസൺ. ഒരു നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സിജുവിൻസൺ. കുറച്ചു കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സിജു.

അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ജസ്റ്റ് ഫൺ ചുമ്മാ എന്ന പരിപാടിയിലൂടെയാണ് സിജു പ്രേക്ഷകശ്രദ്ധ നേടുന്നത്. നേരം, പ്രേമം, ഹാപ്പി വെഡിങ്, കട്ടപ്പനയിലെ ഋതിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, പത്തൊൻപതാം നൂറ്റാണ്ട് എന്നിവ ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്. 2017 ലാണ് ഇദ്ദേഹം വിവാഹിതരാകുന്നത്. ശ്രുതിയാണ് ഭാര്യ. ഈ ദമ്പതികളുടെ മൂത്ത മകളുടെ പേരാണ് മെഹർ. 2021 ലാണ് മെഹർ ജനിക്കുന്നത്. ഇപ്പോഴിതാ താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഈയടുത്താണ് ഇരുവർക്കും രണ്ടാമത് ഒരു പെൺ കുഞ്ഞു കൂടി പിറന്നത്. കുഞ്ഞിന്റെ പേരാണ് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ പുതിയ സന്തോഷത്തെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു. മെഹറിന്റെ കുഞ്ഞനുജത്തിയുടെ പേര് റൂഹി എന്നാണെന്നും ആണ് താരം പങ്കുവെച്ച ചിത്രത്തിനൊപ്പം ഔദ്യോഗിക പേജിൽ കുറിച്ചത്.കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സിൽവർ നിറത്തിലുള്ള വസ്ത്രങ്ങളാണ് മെഹറും റൂഹിയും അണിഞ്ഞിരിക്കുന്നത്. ചിത്രത്തിൽ കുഞ്ഞു റൂഹിയെ കയ്യിൽ പിടിച്ചിരിക്കുന്നതും മെഹറിനെ അടുത്ത് ചേർത്തു നിർത്തിയിരിക്കുന്നതും കാണാം.റൂഹിക്ക് വേണ്ടി പ്രത്യേകം പേരെഴുതി തയ്യാറാക്കിയ കേക്കിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.ഇതിനോടകം തന്നെ അമല പോള്‍, ഇന്ദ്രജിത്, അപര്‍ണ ദാസ്, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളും ആരാധകരുമാണ് ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.