തല കുടുംബത്തിൽ വീണ്ടും വിശേഷം.!! വിളക്ക് കൊളുത്തി തുടക്കം കുറിച്ച് ശാലിനി; അജിത്ത് ഇല്ല, അനൗഷ്കക്കും ശാമിലിക്കും ഒപ്പം തിളങ്ങി മാമാട്ടിക്കുട്ടിയമ്മ.!! | Shalini Ajith Latest happy News With Shamlee And Anoushka

Shalini Ajith Latest happy News With Shamlee And Anoushka : ബാലതാരമായി മലയാളത്തിലൂടെ പ്രേക്ഷകരുടെ ഓമനയായി മറിയ ബേബി ശാലിനി ഇന്ന് ടെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയാണ്. അഭിനയത്തിന് തൽക്കാലമായി വിരാമമിട്ടെങ്കിലും 2022ൽ തുടങ്ങിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി അടുപ്പം പുലർത്തുകയാണ് താരം. ഇപ്പോഴിതാ മകളുമായുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

ബാലതാരമായി സിനിമയിലേക്ക് വന്ന ശാലിനി പിന്നീട് മലയാളത്തിലും തമിഴിലും ആയി 60ലധികം സിനിമകൾ ചെയ്തു. നിറം,അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളൊന്നും നമ്മൾ മലയാളികൾക്ക് മറന്നു കളയാൻ കഴിയില്ല. റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്റെ കൂടെ ബേബി ശാലിനി കൂടി വന്നപ്പോൾ കോമ്പോ ഹിറ്റായി. പിന്നീട് തമിഴിലേക്ക്, മാധവന്റെ കൂടെയും അജിത്തിന്റെ കൂടെയും തമിഴ് സിനിമയിലും സ്വന്തമായി ഒരു സ്ഥാനം നിർണയിക്കാൻ ശാലിനിക്ക് കഴിഞ്ഞു. 1999 ലാണ് അജിത് കുമാറുമായി ശാലിനി ഡേറ്റ് ചെയ്യാൻ തുടങ്ങിയത്.

അജിത് കുമാർ ശാലിനിയോട് വിവാഹഭ്യർത്ഥന നടത്തിയതിനുശേഷം,2000 ഏപ്രിൽ 24ന് ഇരുവരും ചെന്നൈയിൽ വെച്ച് വിവാഹിതരായി. സിനിമ രംഗത്ത് എല്ലാവരും പ്രതീക്ഷയോടെ നോക്കിക്കണ്ട ദമ്പതികൾ ആയിരുന്നു ഇവർ. ഇപ്പോൾ അജിത് കുമാറിനും ശാലിനിക്കും രണ്ട് പൊന്നോമനകൾ കൂടിയുണ്ട്. വിവാഹത്തിനുശേഷം പൂർത്തിയാകാത്ത രണ്ട് പ്രോജക്ടുകൾ കൂടി പൂർത്തിയാക്കിയതിനു ശേഷം ശാലിനി സിനിമയിൽ നിന്ന് വിരമിക്കുകയായിരുന്നു.

2022 ഇൽ ഇൻസ്റ്റഗ്രാം ആരംഭിച്ച ശാലിനിക്ക് വളരെ ചെറിയ മാസങ്ങൾ കൊണ്ട് തന്നെ 300k യിൽ അധികം ഫോളോവേഴ്സും അജിത്തുമായുള്ള പോസ്റ്റുകളും ഉണ്ട്. ഇരുപത്തിമൂന്നാം വിവാഹ വാർഷികത്തിന് അജിത്തുമായി നിൽക്കുന്ന ബേബി ശാലിനിയുടെ പോസ്റ്റിന് സോഷ്യൽ മീഡിയ മൊത്തം വലിയ സ്വീകാര്യതയാണ് നൽകിയത്. സ്ലീവ് ലെസ് ബ്ലൗസിന് പീകോക്ക് കളർ സാരിയുടുത്ത് സുന്ദരിയായി ശാലിനിയും, കറുത്ത ഗൗൺ ധരിച്ച് മകളും നിൽക്കുന്ന ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഇതുകൂടാതെ ഷംലി എന്ന ആർട്ടിസ്റ്റിന്റെ കൂടെയുള്ള താരം പോസ്റ്റ് ചെയ്തു.