ഗിന്നസ് ഇരട്ടകൾക്ക് ഇന്ന് കല്യാണം.!! സനൂപ്‌ സന്ദീപ് കൈ പിടിച്ച് ചിന്നു പൊന്നു പുതിയ ജീവിതത്തിലേക്ക്; ഭാഗ്യ ധന ലക്ഷ്മിമാരുടെ കല്യാണത്തിന് വന്നത് മുഴുവൻ ഇരട്ടകൾ വൈറലായി കല്യാണം.!! | Chinnu Ponnu BhagyaDhanaLekshmis Marriage

Chinnu Ponnu BhagyaDhanaLekshmis Marriage : ഇൻസ്റ്റഗ്രാമിൽ ധനലക്ഷ്മി ഭാഗ്യലക്ഷ്മി എന്നീ ഇരട്ട സഹോദരിമാർക്ക് ആരാധകർ ഏറെയാണ്. ഒരുപോലെയുള്ള ഈ സഹോദരിമാർ കാണുന്നവർക്ക് ഏറെ കൗതുകകരവും മനോഹരവുമാണ്. ഇന്നിപ്പോൾ ഇതാ ധനലക്ഷ്മിയും ഭാഗ്യലക്ഷ്മിയും മറ്റൊരു ഇരട്ട സഹോദരന്മാരെ വിവാഹം കഴിക്കാൻ പോകുന്നു. സഹോദരിമാർ രണ്ടുപേരും ക്ലാസിക്കൽ നർത്തകിമാരാണ്. ഡാൻസും മറ്റു റീലുകളുമായി ഇൻസ്റ്റഗ്രാം മുഴുവൻ ഇവർ എപ്പോഴുമുണ്ട്.

ഫോട്ടോഷൂട്ടുകളും മറ്റു മോഡലിംഗ് പരിപാടികളും ചെയ്യുന്ന ഈ ഇരട്ട സഹോദരിമാർ വിവാഹിതരാകുന്ന കൗതുകകരമായ വാർത്തയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. കൗതുകം എന്നത് മറ്റൊന്നുമല്ല ഇവരെ വിവാഹം കഴിക്കാൻ പോകുന്നത് മറ്റൊരു ഇരട്ട സഹോദരന്മാരാണ്. സന്ദീപ് ഹരിയും സനൂപ്ഹരിയും ധന്യയും ഭാഗ്യയെയും പോലെ തന്നെ തമ്മിൽ തിരിച്ചറിയാനാകാത്ത വിധം രൂപസാദൃശ്യം ഉള്ളവരാണ്. കൊല്ലം സ്വദേശികളായ ഇവർ രണ്ടുപേരും പരസ്പര ലച്ചു എന്നാണ് വിളിക്കുന്നത്.

ബി എ ഭരതനാട്യം വിദ്യാർഥിനികളായ ഇരുവരും മിനി സ്ക്രീനിലെ ഒരുപാട് റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്. മൈൽ സ്റ്റോണിനു നൽകിയ അഭിമുഖത്തിൽ ഇത് വരെയും അടികൂടിയിട്ടില്ല എന്നാണ് ഇരുവരും നൽകിയ ഉത്തരം . ഗിന്നസ് റെക്കോർഡ് വരെ സ്വന്തമാക്കിയ ഇവർ ഡ്രെസ്സിലും, രൂപത്തിലും മാത്രമല്ല, പരീക്ഷക്ക് കിട്ടുന്ന മാർക്കിൽ വരെ ഒരേ പോലെ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്.

കൂടാതെ എപ്പോഴും ഒരുമിച്ച് നടക്കുന്ന ഒരേ ഇഷ്ടങ്ങൾ പങ്കിടുന്ന ഈ സഹോദരിമാർക്ക് പണ്ടു തൊട്ടേ മറ്റൊരു ഇരട്ട സഹോദരന്മാരെ വിവാഹം കഴിച്ച് ഒരേ വീട്ടിൽ താമസിക്കണം എന്നൊരു ആഗ്രഹം കൂടിയുണ്ടായിരുന്നെന്ന് ഇരുവരും ഒരു അഭിമുഖത്തിൽ പങ്കിടുന്നുണ്ട്. ഈ ആഗ്രഹം ഇപ്പോൾ ഇവിടം കൊണ്ട് നിറവേറാൻ പോവുകയാണ്. ചുവപ്പ് സാരിയും ആഭരണങ്ങളും ഒക്കെ അണിഞ്ഞ് നവവധുകൾ ആയി മണ്ഡപത്തിലേറാൻ പോകുന്ന ഇരുവരുടെയും വീഡിയോകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഷാജി പാപ്പൻ മീഡിയ യൂട്യൂബിൽ പങ്കുവെച്ച് ഈ വീഡിയോയ്ക്ക് ഇതിനോടകം വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്.