കിംഗ് ഓഫ് കൊത്ത ഞാൻ കാണില്ല.!! സുരേഷ് ഗോപിയും സിദ്ദിഖും അന്ന് ചെയ്തത് പുറത്ത് പറയാൻ കൊള്ളില്ല; ഗരുഡക്കൊപ്പം കൊച്ചു വിശേഷങ്ങളുമായി സൂപ്പർ താരങ്ങൾ.!! | Suresh Gopi New Movie Garudan

Suresh Gopi New Movie Garudan : മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് നടൻ സുരേഷ് ഗോപി. സിനിമയിൽ എന്ന പോലെ തന്നെ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ് താരം ഇപ്പോൾ. താരത്തിന്റെതായി ഇനി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രമാണ് ഗരുഡൻ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തെ സംബന്ധിച്ച ഒരു പുതിയ വാർത്ത ആണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ പ്രസ് മീറ്റിന്റെ വീഡിയോയാണ്.

മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിന്ന് താരമാണ് സുരേഷ് ഗോപി. നിരവധി കഥാപാത്രങ്ങളാണ് പതിറ്റാണ്ടുകൾ നീണ്ടുനിന്ന സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ നിന്നും മലയാളികൾക്ക് സമ്മാനിച്ചത്. ആക്സിനു പുറമേ കോമഡിയും താരത്തിന് വഴങ്ങുമെന്ന് ആരാധകർക്ക് മുൻപിൽ തെളിയിച്ച നടനാണ് സുരേഷ് ഗോപി. കൂടാതെ അഭിനയ പ്രാധാന്യമുള്ള ക്യാരക്ടറുകളും താരം മനോഹരമാക്കിയിട്ടുണ്ട്.

ഒരു അഭിനേതാവ് എന്നതിലുപരിയായി അദ്ദേഹം സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയക്കാരനും കൂടിയാണ്. ബിജുമേനോൻ സുരേഷ് ഗോപി സിദ്ദിഖ് എന്നിവർ ഒരു ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. നവാഗതനായ അരുൺ വർമ്മയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിലാണ് ഒരുങ്ങുന്നത്.

കൂടാതെ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത നീണ്ടൊരു ഇടവേളയ്ക്കുശേഷം നടി അഭിരാമി വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് എന്നതാണ്. ഈ ചിത്രം അടുത്തമാസം തിയറ്ററുകളിലേക്ക് എത്തും എന്നതാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഗരുഡൻ എന്ന ചിത്രം ഒരു ലീഗിൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സീഫനാണ് നിർമ്മാണം. അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ മാനുവൽ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ഗരുഡൻ. ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് നീതിക്കുവേണ്ടി പോരാടുന്ന ഒരു പോലീസ് ഓഫീസറുടെയും കോളേജ് പ്രൊഫസറുടെയും കഥയിലൂടെയാണ്.