ആ വട്ടപ്പൊട്ടും നിറചിരിയും ഇപ്പോഴും അതുപോലെ തന്നെ.!! അവശത മറന്ന് പുഞ്ചിരിച്ച് പൊന്നമ്മ; മലയാളത്തിന്റെ അമ്മയോടൊപ്പം സംവിധായകൻ ഷാജി കൈലാസ്.!! | Shaji Kailas Happy Moments With Kaviyoor Ponnamma

Shaji Kailas Happy Moments With Kaviyoor Ponnamma : മലയാള സിനിമയിലെ അമ്മ എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടി വരുന്ന മുഖം കവിയൂർ പൊന്നമ്മ എന്ന കലാകാരിയുടേതാണ്. അത്രയധികം ചിത്രങ്ങളിൽ ആണ് താരം അമ്മ വേഷത്തിൽ എത്തിയിട്ടുള്ളത്.1950 കൾ മുതൽ മലയാള സിനിമയിൽ സജീവമാണ് കവിയൂർ പൊന്നമ്മ. തന്റെ 14 ആം വയസ്സിൽ നാടകത്തിലൂടെ അഭിനയ

രംഗത്തേക്ക് കടന്ന് വന്ന താരം നിരവധി നല്ല കഥാപാത്രങ്ങളിലൂടെ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ചെയ്തത്.തന്റെ ഇരുപതാം വയസ്സിൽ പോലും തന്നെക്കാൾ പ്രായമുള്ള സത്യൻ, നസീർ തുടങ്ങിയ നായക നടന്മാരുടെയും നടിമാരുടെയും എല്ലാം അമ്മയായി അഭിനയിച്ച താരമാണ് കവിയൂർ പൊന്നമ്മ എന്ന കാര്യം വളരെ അത്ഭുതകരമാണ്.ചെറുപ്പത്തിലേ ഇത്തരം റോളുകൾ ചെയ്താൽ തന്റെ കരിയർ നശിക്കുമൊ നായിക

കഥാപാത്രങ്ങൾ കിട്ടാതെ ആകുമോ എന്നൊന്നും ചിന്തിക്കാതെ കിട്ടിയ വേഷങ്ങൾ എല്ലാം മനോഹരമായി ചെയ്യാൻ അവർ ശ്രമിച്ചു.അത്രയധികം സിനിമയെയും അഭിനയ കലയെയും സ്നേഹിച്ച ഒരാൾ ആയിരുന്നു താരം.പിന്നീട് മലയാള സിനിമയിൽ അമ്മ വേഷത്തിൽ നിരന്തരമായി താരം അഭിനയിച്ചു. ഒരുപാട് നായകനടന്മാരുടെ അമ്മ ആയിട്ടുണ്ട് എങ്കിലും ഏറ്റവും കൂടുതൽ താരം അഭിനയിച്ചത് മോഹൻലാലിൻറെ

അമ്മയായിട്ടാണ്.പലരും താൻ ആണ് മോഹൻലാലിൻറെ യഥാർത്ഥത്തിൽ ഉള്ള അമ്മയെന്ന് കരുതിയിരുന്നു എന്നും താരം പറഞ്ഞിട്ടുണ്ട്.ഇപ്പോൾ വിശ്രമ ജീവിതത്തിൽ അണ് താരം.വടക്കൻ പറവൂരിലെ കരമാനൂരിലുള്ള തന്റെ ഇളയ സഹോദരന്റെ വീട്ടിലാണ് അവർ വിശ്രമ ജീവിതം നയിക്കുന്നത്. ഇപ്പോഴിതാ സംവിധായകൻ ഷാജി കൈലാസും ഭാര്യ ആനിയും കവിയൂർ പൊന്നമ്മയെ സന്ദർശിച്ച ഒരു ചിത്രമാണ് വൈറൽ ആകുന്നത്.പൊന്ന് അമ്മ എന്നാണ് ഷാജി കൈലാസ് താരത്തെ വിശേഷിപ്പിച്ചത്. അമൂല്യമായ കുറച്ചു സമയം പൊന്ന് അമ്മയോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷം ദൈവം അമ്മക്ക് കൂടുതൽ ആരോഗ്യവും ചൈതന്യവും നൽകട്ടെ എന്ന് കുറിച്ച് കൊണ്ടാണ് ഷാജി കൈലാസ് കവിയൂർ പൊന്നമ്മക്കും ബന്ധുക്കൾക്കും ഒപ്പമുള്ള ചിത്രം പങ്ക് വെച്ചത്.