ശാലിൻ സോയക്കൊപ്പം കുക്കു!! കണ്ണു തള്ളിക്കും നൃത്ത ചുവടുകൾ; ട്രെൻഡിനൊപ്പം ഇജ്ജാതി എനർജി പെർഫോമൻസ്… | Shaalin Zoya Dance With Suhaid Kukku Malayalam

Shaalin Zoya Dance With Suhaid Kukku Malayalam : മലയാളികള്‍ക്ക് വളരെ സുപരിചതനായ താരമാണ് കുക്കു എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സുഹൈദ്. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് കുക്കു. താരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കുക്കു. ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.

ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇവർ പങ്കുവെക്കാറുണ്ട്. ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ് താരങ്ങള്‍. തന്റെ ഡാൻസ് സ്കൂളിൽ ശാലിൻ സോയ ഒപ്പമുള്ള ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. കുക്കു തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ബാലതാരമായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ സോയ. എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് താരം.

സംവിധായകയായും ഈ അടുത്തിടെ ശാലിൻ അരങ്ങേറ്റംകുറിച്ചിരുന്നു. കുക്കുവിന്റെ ഡാൻസ് സ്കൂൾ ആയ കെ സ്ക്വാഡിൽ വെച്ചാണ് ഇരുവരും ഡാൻസ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. നൃത്തത്തിലൂടെ തുടങ്ങിയ ബന്ധമാണ് കുക്കുവിന്റെതും ദീപയുടെയും പിന്നീട് അത് വിവാഹത്തിലെത്തിയത്. എതിർപ്പുകളെ മറികടന്നായിരുന്നു ഇരുവരുടെയുംവിവാഹമെന്ന് താരതമ്പതികൾ തന്നെ പറഞ്ഞിട്ടുണ്ട് . മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെയാണ് താരം ശ്രദ്ധേയനായത്. പിന്നീട് ഉടൻ പണം 3.0 യുൽ അവതാരകനായി. കുക്കുവും ദീപയും ചേർന്ന് കെ. സ്ക്വാഡ് ഡാൻസ് സ്റ്റുഡിയോ എന്ന പേരിൽ ഡാൻസ് സ്കൂള്‍ തൃശ്ശൂരിലും കൊച്ചിയിലും ആയി നടത്തുന്നുണ്ട്.

ആരാധകരുള്ള താരമാണ് ഷുഹൈബ് ശാലിൻ സോയയും അതുകൊണ്ടുതന്നെ ഇരുവരുടെയും വീഡിയോ നിമിഷനേരങ്ങൾ കൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ വൈറൽ ആവുകയായിരുന്നു ഇരുവരും നൃത്തത്തിൽ അഗ്രഗണ്യരാണ്. അതുകൊണ്ടുതന്നെ മനോഹരമായ ഗാനത്തിന് അതിമനോഹരമായ ചുവടുകളും ആയാണ് ഇരുവരും വീഡിയോയിൽ എത്തിയിരിക്കുന്നത്. കുക്കും ഭാര്യ ദീപയും എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട് അതിലൂടെ അവർ തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഏറെ ആരാധകരുള്ള ഇൻസ്റ്റഗ്രാം കപ്പിൾസ് അഥവാ യൂട്യൂബ് കപ്പിൾസ് ആണ് ഇവർ രണ്ടുപേരും.

Rate this post