ഇരട്ടിമധുരവുമായി വിവാഹവാർഷികം.. വിവാഹവാർഷിക ദിനത്തിൽ അച്ഛനായ സന്തോഷവും പങ്കുവെച്ച് നടൻ സെന്തിൽ കൃഷ്ണ.!!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സെന്തില്‍ കൃഷ്ണ. ഒന്നാം വാർഷിക ദിനത്തിൽ അച്ഛനായ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്കും അഖിലയ്ക്കും ആൺകുഞ്ഞ് പിറന്ന സന്തോഷം സെന്തിൽ പങ്കുവെച്ചത്.

“സമ്പൂർണ ലോക്ക് ഡൗൺ ആയിട്ട് ഇന്നേക്ക് ഒരുവർഷം തികയുന്നു 😀😍😃…ഈശ്വരാനുഗ്രഹത്താൽ ഈ സന്തോഷത്തിൽ ഞങ്ങളോടൊപ്പം പങ്ക് ചേരാൻ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്” എന്ന കാപ്ഷനോട് കൂടിയാണ് താരം പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്.

കോഴിക്കോട് സ്വദേശി ആയ അഖിലയുമായി കഴിഞ്ഞ ഓഗസ്റ്റ് 24ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു സെന്തിലിന്റെ വിവാഹം. ടെലിവിഷൻ ഷോകളിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയനായ താരമാണ് സെന്തിൽ കൃഷ്ണ.

കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ‘മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ’, ‘വൈറസ്’, ആകാശഗംഗ-2 എന്നീ ചിത്രങ്ങളിലും മുഖ്യ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിരുന്നു.