ഭദ്രനും തമ്പിയും നേർക്കുനേർ; ഭദ്രനെതിരെ യുദ്ധം ചെയ്യാൻ ഇനി അമരാവതിയിലെ തമ്പിയും… | Santhwanam Today Episode 13 May 2022
Santhwanam Today Episode 13 May 2022 : തമ്പി വില്ലനായിരിക്കാം, കൊടും ക്രൂരനായിരിക്കാം… പക്ഷേ സ്വന്തം മകളെ ആരെങ്കിലും ഒരു നോട്ടം കൊണ്ടുപോലും നോവിച്ചു എന്നറിഞ്ഞാൽ അയാൾ ഉത്തരവാദിത്തബോധമുള്ള ഒരച്ഛനായി മാറും. തന്നിലെ സ്ഥായിയായ ക്രൂരഭാവവും മകളോടുള്ള ഒരച്ഛന്റെ കരുതലും സമന്വയിക്കുമ്പോൾ പിന്നെ സംഭവിക്കുക എന്തെന്നത് ഇനി കണ്ണിമ വെട്ടാതെ കണ്ടറിഞ്ഞോളൂ… അതെ, സാന്ത്വനത്തിൽ ഇനിയുടെ തമ്പിയുടെ തിരിച്ചുവരവാണ്. ‘പരാക്രമം സ്ത്രീകളോട് വേണ്ടെന്ന്’ ഭദ്രനെയും മക്കളെയും ഓർമിപ്പിച്ചതാണ്..
പക്ഷേ അവർ കേട്ടില്ല. ഇനിയിപ്പോൾ അനുഭവം കൊണ്ട് തന്നെ നിങ്ങൾ പഠിക്കേണ്ടിവരും. കാരണം അപർണക്ക് വേണ്ടി ശബ്ദമുയർത്താൻ ബാലനും ഹരിയും മാത്രമല്ല ഉള്ളത്. സാക്ഷാൽ അമരാവതിയിൽ തമ്പി കൂടി എത്തുന്നതോടെ രംഗം കൊഴുക്കും, യുദ്ധം മുറുകും. തമ്പിയും ഭദ്രനും നേർക്കുനേർ ഏറ്റുമുട്ടാൻ പോകുന്നതിന്റെ സൂചനകൾ പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ നൽകിക്കഴിഞ്ഞു.

അതേ സമയം ശിവാഞ്ജലിമാർ അനുരാഗത്തിന്റെ ആഘോഷത്തിലാണ്. ‘എന്റെ നായകൻ നിങ്ങളല്ലേ, ഈ മൊഞ്ചത്തിയുടെ നായകൻ’… ആ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ ശിവേട്ടന്റെ മുഖത്തെ ഒരു നാണവും സന്തോഷവുമൊക്കെ ഒന്ന് കാണേണ്ടത് തന്നെയാണ്. അഞ്ജലിയോട് പ്രേക്ഷകർക്ക് പറയാനുള്ള ഒരേയൊരു കാര്യം ‘നിങ്ങൾ’ എന്നുള്ള ഈ വിളി ഒന്ന് അവസാനിപ്പിച്ചുകൂടെ എന്നാണ്. ഒരുതവണ ശിവേട്ടൻ തന്നെ അത് അഞ്ജുവിനോട് പറഞ്ഞുകഴിഞ്ഞു. എന്തായാലും അടിമാലി ട്രിപ്പ് അടിച്ചുപൊളിക്കുകയാണ് ഇരുവരും.
ഇതിനിടയിൽ കണ്ണന്റെ പ്രണയവും ഉടൻ കടന്നുവരും. അതോടെ ഇനിയുള്ള ദിവസങ്ങളിൽ സാന്ത്വനം പരമ്പര സംഭവബഹുലമാവുകയാണ്. ഏറെ ആരാധകരുള്ള സാന്ത്വനം പരമ്പരയിലേക്ക് പുതിയ കുറച്ച് അഭിനേതാക്കളും ഇപ്പോൾ കടന്നുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയ ഫെയിം മഞ്ജുഷ മാർട്ടിൻ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാവും സാന്ത്വനത്തിൽ അവതരിപ്പിക്കുക. സിന്ധു വർമ്മ, പ്രമോദ് മണി എന്നിവർക്കൊപ്പം ചില പുതിയ അഭിനേതാക്കളും സീരിയലിൽ ജോയിൻ ചെയ്തിട്ടുണ്ട്.